എൻ.എച്ച് സർവിസ് റോഡിൽനിന്ന് മണ്ണ് കടത്ത് തടഞ്ഞു
text_fieldsദേശീയപാത സർവിസ് റോഡ് ഭാഗത്ത് നിന്ന് എടുത്ത് മണ്ണ് തിരിച്ചിടുന്നു
കൊടുങ്ങല്ലൂർ: മതിലകം പഞ്ചായത്തിലെ പൂവ്വത്തുംകടവ് വാർഡിൽ മതിൽമൂല പ്രദേശത്ത് നാഷനൽ ഹൈവേയുടെ സർവിസ് റോഡ് കുഴിച്ചെടുത്ത് നിർമാണ കമ്പനി മണൽ കടത്തുന്നത് തടഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമതി സുന്ദരൻ, വാർഡ് മെംബർ സുനിൽ പി മേനോന്റെ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരെത്തിയാണ് തടഞ്ഞത്. വിവരമറിഞ്ഞ് മതിലകം പൊലീസ് സ്ഥലത്തെത്തി. കുഴിച്ചെടുത്തു കൊണ്ടുപോയ മണ്ണ് തിരിച്ച് ഇടണമെന്ന് കർശന നിലപാടിലായിരുന്നു സമരക്കാർ. ഹൈവേ നിർമാണ കരാറുകാരായ ശിവാലയ കമ്പനി അധികൃതരും എത്തി.
മലപ്പുറം ജില്ലയിൽ കൂരിയാട് പാലം ഇടിഞ്ഞതുപോലെ മണ്ണെടുക്കൽ മതിലുമൂലയിലെ എസ്.യു.പി പരിസരത്തെ പാലം ഇടിയുന്നതിനുള്ള സാഹചര്യം ഉണ്ടാകുമെന്ന് സമരക്കാർ ചൂണ്ടിക്കാട്ടി. ശിവാലയ കമ്പനി ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിൽ കുഴിച്ചു എടുത്തുകൊണ്ടുപോയ മണ്ണ് തിരിച്ചുകൊണ്ടുവന്ന് ഫിൽ ചെയ്യാമെന്ന് കമ്പനിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ സമരക്കാർ പിരിഞ്ഞുപോയി.
തുടർന്ന് പൊലീസിന്റെയും മറ്റും സാന്നിധ്യത്തിൽ മണ്ണ് യഥാസ്ഥാനത്ത് തിരിച്ചിടാൻ കരാറുകാർ തയാറായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

