Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅനധികൃത മത്സ്യബന്ധനം:...

അനധികൃത മത്സ്യബന്ധനം: ബോട്ട് പിടികൂടി

text_fields
bookmark_border
Illegal fishing
cancel
camera_alt

തീ​ര​ക്ക​ട​ലി​ൽ അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ​തി​ന് ഫി​ഷ​റീ​സ് അ​ധി​കൃ​ത​ർ പി​ടി​കൂ​ടി​യ ബോ​ട്ട്

അ​ഴീ​ക്കോ​ട്: ക​ട​ലി​ൽ അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ ബോ​ട്ട് പി​ടി​കൂ​ടി പി​ഴ​യി​ട്ടു. നി​യ​മ​വി​രു​ദ്ധ​മാ​യി തീ​ര​ത്തോ​ടു​ചേ​ർ​ന്ന് രാ​ത്രി​യി​ൽ വ​ല​യി​ട്ട് മീ​ൻ​പി​ടി​ച്ച എ​റ​ണാ​കു​ളം സ്വ​ദേ​ശി​യു​ടെ ‘യു ​ആ​ൻ​ഡ് കോ ​മ​റൈ​ൻ-3’ ബോ​ട്ടാ​ണ് ഫി​ഷ​റീ​സ് അ​ധി​കൃ​ത​ർ പി​ടി​കൂ​ടി​യ​ത്. സ​മു​ദ്ര മ​ത്സ്യ​ബ​ന്ധ​ന നി​യ​ന്ത്ര​ണ നി​യ​മം ലം​ഘി​ച്ച​തി​ന് 2.75 ല​ക്ഷം പി​ഴ ഈ​ടാ​ക്കി. ബോ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന മ​ത്സ്യം പി​ടി​ച്ചെ​ടു​ത്ത് ലേ​ലം ചെ​യ്ത് തു​ക ക​ണ്ടു​കെ​ട്ടി.

ഫി​ഷ​റീ​സ് സ്റ്റേ​ഷ​ൻ അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ട​ർ സു​ലേ​ഖ, എ.​എ​ഫ്.​ഇ.​ഒ എ​സ്. സാ​ജ​ൻ, മെ​ക്കാ​നി​ക് ജ​യ​ച​ന്ദ്ര​ൻ, മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഫി​ഷ​റി ഗാ​ർ​ഡു​മാ​രാ​യ ഷി​നി​ൽ​കു​മാ​ർ, ഷൈ​ബു, പ്ര​ശാ​ന്ത്കു​മാ​ർ, റെ​സ്ക്യൂ ഗാ​ർ​ഡ് ഷി​ഹാ​ബ്, അ​ൻ​സാ​ർ, ഫ​സ​ൽ, റ​ഫീ​ഖ്, പ്ര​മോ​ദ്, സി​ജീ​ഷ്, ഹു​സൈ​ൻ, നി​ഷാ​ദ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Illegal fishingThrissur NewsBoat seized
News Summary - Illegal fishing: Boat seized
Next Story