Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅ​ന​ധി​കൃ​ത...

അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം; ചെ​റു​മ​ത്സ്യ​ങ്ങ​ളും വ​ള്ള​വും പി​ടി​ച്ചെ​ടു​ത്തു

text_fields
bookmark_border
അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം; ചെ​റു​മ​ത്സ്യ​ങ്ങ​ളും വ​ള്ള​വും പി​ടി​ച്ചെ​ടു​ത്തു
cancel

കൊ​ടു​ങ്ങ​ല്ലൂ​ർ: തീ​ര​ത്തോ​ട് ചേ​ർ​ന്ന് ചെ​റു​മ​ത്സ്യ​ങ്ങ​ൾ പി​ടി​ച്ച മ​ത്സ്യ​ബ​ന്ധ​ന വ​ള്ളം ഫി​ഷ​റീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടി. അ​ധി​കൃ​ത​രു​ടെ മു​ന്ന​റി​യി​പ്പ് വ​ക​വെ​ക്കാ​തെ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ കി​ലു​ക്കം എ​ന്ന വ​ള്ള​മാ​ണ് ചെ​റു​മ​ത്സ്യ​ങ്ങ​ൾ സ​ഹി​തം ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​ച്ചെ​ടു​ത്ത​ത്. എ​റി​യാ​ട് സ്വ​ദേ​ശി ഇ​ക്ബാ​ലി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് വ​ള്ളം. 10 സെ​ന്റീ​മീ​റ്റ​റി​ൽ താ​ഴെ വ​ലി​പ്പ​മു​ള്ള 1200 കി​ലോ അ​യ​ല ഇ​നം മ​ത്സ്യ​മാ​ണ് വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

ഫി​ഷ​റീ​സ് ഡി.​ഡി തു​ട​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് പി​ഴ സ​ർ​ക്കാ​റി​ലേ​ക്ക് ഈ​ടാ​ക്കും. ചെ​റു​മ​ത്സ്യ​ങ്ങ​ളെ പി​ന്നീ​ട് പു​റം ക​ട​ലി​ൽ നി​ക്ഷേ​പി​ച്ചു. അ​ഴീ​ക്കോ​ട് ഫി​ഷ​റീ​സ് സ്റ്റേ​ഷ​ൻ അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ട​ർ എം.​എ​ൻ. സു​ലേ​ഖ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തു​ട​ര്‍ന്നും ഫി​ഷ​റീ​സ് വ​കു​പ്പ്, മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്റ്, അ​ഴീ​ക്കോ​ട് കോ​സ്റ്റ​ൽ പൊ​ലീ​സ് എ​ന്നി​വ​രു​ടെ സം​യു​ക്ത പ​ട്രോ​ളി​ങ്ങി​ലാ​ണ് വ​ള്ളം പി​ടി​ച്ചെ​ടു​ത്ത​ത്. എ​ഫ്.​ഇ.​ഒ ശ്രു​തി​മോ​ൾ, എ.​എ​ഫ്.​ഇ.​ഒ സം​ന ഗോ​പ​ൻ, മ​റൈ​ൻ എ​ൻ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഷി​നി​ൽ കു​മാ​ർ, പ്ര​ശാ​ന്ത് കു​മാ​ർ, ഷൈ​ബു, കോ​സ്റ്റ​ൽ സി.​പി.​ഒ അ​ഖി​ലേ​ഷ്, ലൈ​ഫ് ഗാ​ർ​ഡു​മാ​രാ​യ പ്ര​സാ​ദ്, ഫ​സ​ൽ, സ്രാ​ങ്ക് ഹ​രി​കു​മാ​ർ എ​ന്നി​വ​രാ​ണ് പ്ര​ത്യേ​ക പ​ട്രോ​ളി​ങ് ടീ​മി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

ഇ​ത്ത​രം അ​ശാ​സ്ത്രീ​യ മ​ത്സ്യ​ബ​ന്ധ​ന രീ​തി അ​വ​ലം​ബി​ക്കു​ന്ന​വ​ര്‍ക്കെ​തി​രെ തു​ട​ര്‍ന്നും ക​ര്‍ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ൽ എ​ല്ലാ ഹാ​ർ​ബ​റു​ക​ളി​ലും ഫി​ഷ് ലാ​ൻ​ഡി​ങ് സെ​ന്റ​റു​ക​ളി​ലും സ്പെ​ഷ​ൽ ടാ​സ്ക് സ്വാ​ഡ് പ​രി​ശോ​ധ​ന ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നും തൃ​ശൂ​ർ ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ അ​നി​ത അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Illegal fishingarrest
News Summary - Illegal fishing
Next Story