Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എമിൽഡയുടെ മരണത്തിൽ ദുരൂഹത; ഭർത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

text_fields
bookmark_border
എമിൽഡയുടെ മരണത്തിൽ ദുരൂഹത; ഭർത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
cancel

ചാലക്കുടി: ഭർതൃഗൃഹത്തിൽ യുവതി ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിൽ കഴിയുന്നതിനിടെ മരിച്ച സംഭവത്തിൽ ഭർത്താവ് പിടിയിൽ. ചാലക്കുടി നഗരസഭ വാർഡ് നാലിൽ മോസ്കോയിലെ കളക്കാട്ടുകാരൻ അഫ്സലിനെ ആണ് പൊലീസ് പിടികൂടിയത്. പരിയാരം മൂത്തേടൻ സെബിയുടെയും നൈസിയുടെയും ഏകമകൾ എമിൽഡ (22) ആണ് മരിച്ചത്.

കഴിഞ്ഞ ആറിന് ഭർതൃവീട്ടിലെ മുറിയിൽ ഒന്നര വയസ്സുള്ള കുഞ്ഞിന്റെ സാന്നിധ്യത്തിൽ എമിൽഡ തൂങ്ങിമരിക്കാൻ ശ്രമിച്ചിരുന്നു. വാതിൽ തല്ലിത്തകർത്ത് മുറിയിൽ കടന്ന വീട്ടുകാർ ഗുരുതരാവസ്ഥയിലുള്ള എമിൽഡയെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലച്ചോറിൽ രക്തസ്രാവവും ഹൃദയ നിലയിലുള്ള ആരോഗ്യവും വഷളായതോടെ കറുകുറ്റി അപ്പോളോ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ശനിയാഴ്ച യുവതി ചികിത്സക്കിടെ മരിക്കുകയായിരുന്നു. പരാതിയെ തുടർന്നാണ് ചാലക്കുടി പൊലീസ് കേസെടുത്ത് അഫ്സലിനെ കസ്റ്റഡിയിൽ എടുത്തത്.

രണ്ടു വർഷം മുമ്പാണ് വ്യത്യസ്ത മതവിശ്വാസികളായ അഫ്സലും എമിൽഡയും പ്രണയത്തെ തുടർന്ന് വിവാഹിതരായത്. ഏതാനും നാളുകൾ കഴിഞ്ഞതോടെ ഇവരുടെ ദാമ്പത്യത്തിൽ അസ്വാരസ്യങ്ങൾ ഉടലെടുക്കുകയായിരുന്നു. കൂട്ടുകാരികൾക്ക് അയച്ച ഫോൺ മെസേജുകളിൽ ഭർത്താവിൽനിന്ന് അനുഭവിക്കേണ്ടി വന്ന പീഡനങ്ങളെപ്പറ്റി എമിൽഡ സൂചിപ്പിച്ചതായി പറയുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം എമിൽഡയുടെ സംസ്കാര ചടങ്ങുകൾ അമ്മയുടെ പിതാവ് കുറ്റിക്കാട് പരിയാടൻ ജോസിന്റെ വീട്ടിൽ ഞായറാഴ്ച നടന്നു. കുറ്റിക്കാട് പള്ളി സെമിത്തേരിയിൽ മൃതദേഹം സംസ്കരിച്ചു.

അസ്വാഭാവിക മരണത്തോടൊപ്പം സ്ത്രീധന വിരുദ്ധ നിയമവും ചുമത്തിയാണ് പൊലീസ് കേസെടുത്തത്. വെള്ളിക്കുളങ്ങര പൊലീസ് സ്റ്റേഷനിൽ അഫ്സലിന്റെ പേരിൽ പീഡന വിഷയത്തിൽ മറ്റൊരു കേസു​ണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Husband Arrested After Wife Dies
Next Story