കോർപറേഷനിൽ എത്ര തെരുവുവിളക്കുകളുണ്ട്? കണക്ക് സൂക്ഷിച്ചിട്ടില്ലെന്ന് എ.ജി റിപ്പോർട്ട്
text_fieldsതൃശൂർ: കോർപറേഷൻ ഓഫിസിൽ തെരുവുവിളക്കുകളുടെ കണക്ക് സൂക്ഷിച്ചിട്ടില്ലെന്ന് എ.ജിയുടെ റിപ്പോർട്ട്. പട്ടിക സൂക്ഷിക്കാത്തതിനാൽ മാസ്റ്റർ ഡാറ്റ അപ്ഡേറ്റ് ചെയ്യുന്നില്ല. ഏകദേശ കണക്കുകളുടെ അടിസ്ഥാനത്തിലാണ് തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണിക്കുള്ള എസ്റ്റിമേറ്റ് തയാറാക്കിയത്. ഹാർഡ് വെയർ സ്പെസിഫിക്കേഷനുകളും ഡാറ്റ വിശകലനവും ഇല്ലാതെയാണ് ഇത് തയാറാക്കിയത്.
കോർപറേഷനിൽ യോഗ്യതയുള്ള ഇലക്ട്രിക്കൽ എൻജിനീയർമാരില്ലാത്തതിനാൽ, യോഗ്യതയില്ലാത്തവരാണ് എസ്റ്റിമേറ്റ് തയാറാക്കിയത്. ഓരോ ഡിവിഷനും/വാർഡുകൾക്കും ആവശ്യമായ തെരുവ് വിളക്കുകളുടെ കണക്ക് ശേഖരിക്കണം. കാണാതായ ലൈറ്റുകൾ, തകരാറുള്ള തൂണുകൾ, പഴയ വിളക്കുകൾ എന്നിവ കൂടി ഉൾപ്പെടുത്തി ഷീറ്റിൽ ചേർക്കണമെന്ന ചട്ടവും കോർപറേഷനിൽ പാലിക്കുന്നില്ല.
റോഡിൻന്റെ തരം, വിസ്‌തീർണം, തൂണുകളുടെ എണ്ണം, യഥാർഥ ആവശ്യകത എന്നിവ അടിസ്ഥാനമാക്കിയല്ല, കോർപറേഷനിൽ തെരുവുവിളക്കുകളുടെ ആവശ്യകത വിലയിരുത്തുന്നത്.
കൗൺസിലർമാരുടെയും വാർഡ് അംഗങ്ങളുടേയും ആവശ്യപ്രകാരമാണ് ഇൻസ്റ്റലേഷൻ, അറ്റകുറ്റപ്പണി എന്നിവ നടത്തിയത്. ആവശ്യകത വിശകലനം ചെയ്യാനും എസ്റ്റിമേറ്റ് തയാറാക്കാനും പദ്ധതികൾ നിർദേശിക്കുന്നതിനും ഇലക്ട്രിക്കൽ എൻജിനീയർമാരില്ല. പുതിയ ലൈറ്റുകൾ സ്ഥാപിക്കുന്നതിനും, അറ്റകുറ്റപ്പണിക്കുമായി വർഷം തോറും ബജറ്റിൽ ഫണ്ട് അനുവദിക്കുന്നു. എന്നാൽ ഹാർഡ്‌വെയർ, വൈദ്യുതിചാർജ്, അറ്റകുറ്റപ്പണികൾ എന്നിവക്ക് ആവശ്യമായ തുക കൂടി ഉൾപ്പെടുത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

