Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസു​നാ​മി കോ​ള​നി​യി​ലെ...

സു​നാ​മി കോ​ള​നി​യി​ലെ വീ​ടു​ക​ള്‍ അ​ര്‍ഹ​ര്‍ക്ക്

text_fields
bookmark_border
meeting
cancel
camera_alt

ക​ല​ക്ട​റേ​റ്റ് എ​ക്സി​ക്യൂ​ട്ടി​വ് ഹാ​ളി​ൽ ന​ട​ന്ന ജി​ല്ല വി​ക​സ​ന

സ​മി​തി യോ​ഗ​ത്തി​ൽ എ.​ഡി.​എം ടി. ​മു​ര​ളി സം​സാ​രി​ക്കു​ന്നു

തൃ​ശൂ​ർ: ഗു​രു​വാ​യൂ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ സു​നാ​മി കോ​ള​നി​യി​ല്‍ ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്ന വീ​ടു​ക​ള്‍ അ​ര്‍ഹ​ത​യു​ള്ള​വ​രെ ക​ണ്ടെ​ത്തി ന​ല്‍കാ​ന്‍ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് എ.​ഡി.​എം ടി. ​മു​ര​ളി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന ജി​ല്ല വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ല്‍ നി​ര്‍ദേ​ശം ന​ല്‍കി.

എ​ത്ര​യും പെ​ട്ടെ​ന്ന് അ​ര്‍ഹ​ത​പ്പെ​ട്ട​വ​ര്‍ക്ക് വീ​ട് ന​ല്‍ക​ണ​മെ​ന്നും അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ക്കു​ന്ന​വ​രെ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും എ​ന്‍.​കെ. അ​ക്ബ​ര്‍ എം.​എ​ല്‍.​എ​യാ​ണ് യോ​ഗ​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. ചാ​വ​ക്കാ​ട് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ ഗൈ​ന​കോ​ള​ജി​സ്റ്റ് ഉ​ള്‍പ്പെ​ടെ ഡോ​ക്ട​ര്‍മാ​രു​ടെ ഒ​ഴി​വു​ക​ള്‍ നി​ക​ത്ത​ണ​മെ​ന്നും പോ​സ്റ്റ്‌​മോ​ര്‍ട്ടം ആ​രം​ഭി​ക്ക​ണ​മെ​ന്നും എം.​എ​ല്‍.​എ ആ​വ​ശ്യ​പ്പെ​ട്ടു.

ചാ​വ​ക്കാ​ട് മി​നി സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍ ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്ന ഓ​ഫി​സ് മു​റി​ക​ള്‍ സ്വ​ന്തം കെ​ട്ടി​ട​മി​ല്ലാ​തെ പ്ര​വ​ര്‍ത്തി​ക്കു​ന്ന ഓ​ഫി​സു​ക​ള്‍ക്ക് ന​ല്‍ക​ണ​മെ​ന്നും അ​ഴീ​ക്കോ​ട് ഫി​ഷ​റീ​സ് വ​കു​പ്പി​ലെ ബ​ന്ധ​പ്പെ​ട്ട ജീ​വ​ന​ക്കാ​ര്‍ ആ​ഴ്ച​യി​ല്‍ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ​ത്ത​ണ​മെ​ന്നും എം.​എ​ല്‍.​എ ആ​വ​ശ്യ​പ്പെ​ട്ടു.

വ​ട​ക്കാ​ഞ്ചേ​രി മ​ണ്ഡ​ല​ത്തി​ലെ അം​ബേ​ദ്ക​ര്‍ കോ​ള​നി ദ​ത്തെ​ടു​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​ന​ങ്ങ​ള്‍ വേ​ഗ​ത്തി​ല്‍ പ​രി​ഹ​രി​ക്കാ​ന്‍ സേ​വ്യ​ര്‍ ചി​റ്റി​ല​പ്പി​ള്ളി എം.​എ​ല്‍.​എ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​ശ്‌​ന​പ​രി​ഹാ​രം വേ​ഗ​ത്തി​ലാ​ക്കാ​ന്‍ എ​ല്‍.​ആ​ര്‍ ഡെ​പ്യൂ​ട്ടി ക​ല​ക്ട​റെ യോ​ഗ​ത്തി​ല്‍ ചു​മ​ത​ല​പ്പെ​ടു​ത്തി. അ​വ​ണൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അം​ബേ​ദ്ക​ര്‍ കോ​ള​നി നി​വാ​സി​ക​ള്‍ക്ക് പ​ട്ട​യം ന​ല്‍കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​നു​വ​രി എ​ട്ട്, ഒ​മ്പ​ത് തീ​യ​തി​ക​ളി​ല്‍ അ​ദാ​ല​ത്ത് ന​ട​ത്തും.

പു​തു​ക്കാ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ കി​ഫ്ബി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ക്കു​ന്ന കോ​ടാ​ലി-​വെ​ള്ളി​ക്കു​ള​ങ്ങ​ര റോ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ര്‍വേ ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് കെ.​കെ. രാ​മ​ച​ന്ദ്ര​ന്‍ എം.​എ​ല്‍.​എ ആ​വ​ശ്യ​പ്പെ​ട്ടു. സ​ര്‍വേ ന​ട​പ​ടി​ക​ള്‍ അ​ടു​ത്ത മാ​സ​ങ്ങ​ളി​ല്‍ ത​ന്നെ പൂ​ര്‍ത്തി​യാ​ക്കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. കു​ഞ്ഞാ​ലി​പ്പാ​റ ടൂ​റി​സം പ​ദ്ധ​തി തു​ട​ങ്ങു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എം.​എ​ല്‍.​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ യോ​ഗം ചേ​രും.

വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ല്‍ വി​വി​ധ വ​കു​പ്പു​ക​ളു​ടെ പ​ദ്ധ​തി പു​രോ​ഗ​തി, എം.​എ​ല്‍.​എ​മാ​രു​ടെ പ്ര​ത്യേ​ക വി​ക​സ​ന ഫ​ണ്ട്, ആ​സ്തി​വി​ക​സ​ന ഫ​ണ്ട്, എം.​പി എ​ല്‍.​എ.​ഡി.​എ​സ് ഫ​ണ്ട് തു​ട​ങ്ങി​യ​വ ച​ര്‍ച്ച ചെ​യ്തു. എം.​എ​ല്‍.​എ​മാ​രാ​യ എ​ന്‍.​കെ. അ​ക്ബ​ര്‍, സേ​വ്യ​ര്‍ ചി​റ്റി​ല​പ്പി​ള്ളി, കെ.​കെ. രാ​മ​ച​ന്ദ്ര​ന്‍, മ​ന്ത്രി കെ. ​രാ​ജ​ന്റെ പ്ര​തി​നി​ധി പ്ര​സാ​ദ്, ര​മ്യ ഹ​രി​ദാ​സ് എം.​പി​യു​ടെ പ്ര​തി​നി​ധി കെ. ​അ​ജി​ത്ത് കു​മാ​ര്‍, സ​ബ് ക​ല​ക്ട​ര്‍ മു​ഹ​മ്മ​ദ് ഷെ​ഫീ​ഖ്, പ്ലാ​നി​ങ് ഓ​ഫി​സ​ര്‍ മാ​യ, ഡെ​പ്യൂ​ട്ടി ക​ല​ക്ട​ര്‍മാ​ര്‍, വ​കു​പ്പ് മേ​ധാ​വി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HouseThrissur NewsTsunami Colony
News Summary - Houses in Tsunami Colony will be given to people who are worth it
Next Story