Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നടക്കാനിറങ്ങിയ ഗൃഹനാഥന് കുത്തേറ്റു; സഹോദരെൻറ മകന്‍ പിടിയില്‍
text_fieldsbookmark_border
ഒല്ലൂര്‍: ക്രിസ്റ്റോഫര്‍ നഗറില്‍ നടക്കാനിറങ്ങിയ ഗൃഹനാഥന് കുത്തേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സഹോദരെൻറ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാവിലെ 6.30ന് വൈലോപ്പിള്ളി സ്‌കൂളിന് മുന്നിലാണ് ക്രിസ്റ്റോഫര്‍ നഗര്‍ വെള്ളപ്പാടി വീട്ടില്‍ ശശിക്ക് (60) കുത്തേറ്റത്.
കഴുത്തിന് പുറകില്‍ ആഴത്തില്‍ കുത്തേറ്റ ഇയാള്‍ ജില്ല ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സഹോദരെൻറ മകന്‍ അക്ഷയ്കുമാറിനെയും രണ്ട് സുഹൃത്തുക്കളെയും ഒല്ലൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്ഷയ് കുമാര്‍ വീട്ടില്‍ നായയെ വളര്‍ത്തുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് ആക്രമണത്തിന് കാരണം എന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം. കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

