Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമഴയിൽ വീട് തകർന്നു;...

മഴയിൽ വീട് തകർന്നു; അമ്മയും രണ്ടു പെൺമക്കളും പെരുവഴിയിൽ

text_fields
bookmark_border
house damage
cancel
camera_alt

ക​ട​വ​ല്ലൂ​ർ കാ​രു​കു​ള​ത്ത് ത​ക​ർ​ന്ന​ വീ​ട്


പെ​രു​മ്പി​ലാ​വ്: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് വീ​ട് ത​ക​ർ​ന്ന​തോ​ടെ അ​മ്മ​യും ര​ണ്ടു പെ​ൺ​മ​ക്ക​ളും പെ​രു​വ​ഴി​യി​ലാ​യി. ക​ട​വ​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 18ാം വാ​ർ​ഡി​ലെ കാ​രു​കു​ളം പൊ​റ്റ​യി​ൽ പ​രേ​ത​നാ​യ രാ​ജ‍െൻറ ഭാ​ര്യ ഉ​മാ​ദേ​വി​യു​ടെ വീ​ടാ​ണ് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന​ത്. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ്​ പി​താ​വ് മ​രി​ച്ച​തോ​ടെ പ്രാ​യ​പൂ​ർ​ത്തി​യാ​യ ര​ണ്ടു പെ​ൺ​മ​ക്ക​ളു​മൊ​ത്ത് അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത വീ​ട്ടി​ൽ ക​ഴി​യു​ന്ന​തി​ൽ ഭ​യ​ന്ന് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഇ​വ​ർ അ​നു​ജ‍െൻറ വീ​ട്ടി​ലാ​ണ് ഉ​റ​ങ്ങാ​ൻ പോ​യി​രു​ന്ന​ത്.

ഈ ​സ​മ​യ​ത്ത് അ​പ​ക​ടം സം​ഭ​വി​ച്ച​തി​നാ​ൽ ദു​ര​ന്തം ഒ​ഴി​വാ​യി. വീ​ടി‍െൻറ ഹാ​ളും അ​ടു​ക്ക​ള​യും ഇ​തി​നോ​ട് ചേ​ർ​ന്ന മു​റി​യും ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. കൂ​ലി​പ്പ​ണി​ക്കു പോ​യി കു​ടും​ബം പോ​റ്റു​ന്ന ഉ​മാ​ദേ​വി വീ​ടി​ന് വ​ർ​ഷ​ങ്ങ​ളാ​യി ലൈ​ഫ് പ​ദ്ധ​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി കാ​ത്തി​രി​ക്ക​ുകയാ​യി​രു​ന്നു.

Show Full Article
TAGS:house destroy 
News Summary - House destroyed in rain; And mother Two daughters on the road
Next Story