Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമണൽ ഖനനത്തിനിടെ കനോലി...

മണൽ ഖനനത്തിനിടെ കനോലി കനാൽ തീരത്ത് വീട് തകർന്നു

text_fields
bookmark_border
മണൽ ഖനനത്തിനിടെ കനോലി കനാൽ തീരത്ത് വീട് തകർന്നു
cancel
camera_alt

കൊ​ടു​ങ്ങ​ല്ലൂ​ർ ഉ​ഴു​വ​ത്ത് ക​ട​വ് ക​നോ​ലി ക​നാ​ൽ തീ​ര​ത്ത് മ​ണ​ൽ​ഖ​ന​ന​ത്തി​നി​ടെ ത​ക​ർ​ന്ന വീ​ട്

കൊ​ടു​ങ്ങ​ല്ലൂ​ർ: ക​നോ​ലി ക​നാ​ലി​ലും തീ​ര​ത്തും പ​രി​സ്ഥി​തി ആ​ഘാ​തം സൃ​ഷ്ടി​ച്ച് തു​ട​രു​ന്ന മ​ണ​ൽ ഖ​ന​ന​ത്തി​നി​ടെ വീ​ട് ത​ക​ർ​ന്നു. കൂ​ടു​ത​ൽ വീ​ടു​ക​ൾ ത​ക​ർ​ച്ചാ​ഭീ​ഷ​ണി നേ​രി​ടു​ക​യാ​ണെ​ന്ന ആ​ശ​ങ്ക​യും നി​ല​നി​ൽ​ക്കു​ന്നു. മ​ണ​ൽ​ഖ​ന​നം ന​ട​ന്നു​വ​രു​ന്ന കൊ​ടു​ങ്ങ​ല്ലൂ​ർ ന​ഗ​ര​സ​ഭ​യി​ലെ വ​യ​ലാ​ർ ഉ​ഴു​വ​ത്ത് ക​ട​വി​ലാ​ണ് വീ​ട് ത​ക​ർ​ന്ന​ത്. ഒ​ല​വ​ക്കോ​ട്ട് മു​സ്ത​ഫ ക​മാ​ലി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വീ​ടാ​ണ് ത​ക​ർ​ന്ന​ത്. ക​നോ​ലി ക​നാ​ലി​ന് സ​മീ​പ​ത്ത് സ്ഥി​തി ചെ​യ്യു​ന്ന വീ​ടി​ന്റെ ചു​മ​രും ത​റ​യു​മെ​ല്ലാം വി​ണ്ടു​കീ​റി. അ​പ​ക​ട സാ​ധ്യ​ത​യേ​റി​യ​തോ​ടെ വീ​ട്ടി​ലെ താ​മ​സ​ക്കാ​ർ ഒ​ഴി​ഞ്ഞു​പോ​യി. അ​നി​യ​ന്ത്രി​ത​മാ​യ മ​ണ​ലെ​ടു​പ്പ് പ്ര​ദേ​ശ​ത്തി​ന് ഭീ​ഷ​ണി​യാ​യി മാ​റി​യ​താ​യും പ​രാ​തി​യു​ണ്ട്. റോ​ഡും കാ​ന​യു​മെ​ല്ലാം നാ​ശം നേ​രി​ടു​ക​യാ​ണ്. ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ന് ഉ​യ​ര​പ്പാ​ത നി​റ​ക്കാ​നാ​ണ് പു​ഴ​യി​ൽ​നി​ന് ഡ്ര​ഡ്ജി​ങ് ന​ട​ത്തി മ​ണ​ലെ​ടു​ക്കു​ന്ന​ത്. എ​ന്നാ​ൽ, ലോ​ഡ് ക​ണ​ക്കി​ന് മ​റി​ച്ചു വി​ൽ​ക്കു​ന്ന​താ​യും ആ​ക്ഷേ​പ​മു​ണ്ട്. പ​രി​സ്ഥി​തി ആ​ഘാ​തം കൃ​ത്യ​മാ​യി പ​ഠി​ക്കാ​തെ​യാ​ണ് പു​ഴ​യി​ൽ ഖ​ന​നം ന​ട​ത്തു​ന്ന​തെ​ന്നും പ​റ​യു​ന്നു. ഈ ​രീ​തി​യി​ലു​ള്ള മ​ണ്ണെ​ടു​പ്പ് ഉ​ൾ​നാ​ട​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​ത​ത്തെ​യും സാ​ര​മാ​യി ബാ​ധി​ച്ചീ​ട്ടു​ണ്ട്.

കൊ​ടു​ങ്ങ​ല്ലൂ​ർ ന​ഗ​ര​സ​ഭ മേ​ഖ​ല​യി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ സ​മാ​ന രീ​തി​യി​ൽ മ​ണ​ലെ​ടു​പ്പ് ന​ട​ന്നി​ട്ടു​ണ്ട്. ഓ​രോ​യി​ട​ങ്ങ​ളി​ലും നാ​ശ​ന​ഷ്ട​ങ്ങ​ൾ ഏ​റു​ക​യും പ്ര​തി​ഷേ​ധം ഉ​യ​രു​ക​യും ചെ​യ്യു​ന്ന​തോ​ടെ മ​റ്റി​ട​ങ്ങ​ൾ തേ​ടു​ക​യാ​ണ് ക​രാ​റു​കാ​ർ. മേ​ഖ​ല​യി​ലെ ജ​ലാ​ശ​യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് വ​ൻ​തോ​തി​ൽ ന​ട​ക്കു​ന്ന മ​ണ​ൽ ഖ​ന​നം ഉ​ണ്ടാ​ക്കു​ന്ന പ​രി​സ്ഥി​തി ആ​ഘാ​തം സം​ബ​ന്ധി​ച്ച് വി​ദ​ഗ്ധ​രു​ടെ പ​ഠ​ന റി​പ്പോ​ർ​ട്ട് ഉ​ണ്ടാ​ക്കി ജ​ന​ങ്ങ​ൾ മു​മ്പാ​കെ വെ​ളി​പ്പെ​ടു​ത്താ​ൻ അ​ധി​കാ​രി​ക​ൾ ത​യാ​റാ​ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sand miningThrissur NewsConnolly Canal
News Summary - House collapsed on the banks of the Connolly Canal during sand mining
Next Story