Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മണ്ണംപേട്ടയിൽ പട്ടാപ്പകൽ വീടുകളിൽ മോഷണം
text_fieldsbookmark_border
ആമ്പല്ലൂർ: മണ്ണംപേട്ട ഷാപ്പുപടിയിൽ പട്ടാപ്പകൽ വീടുകളില്‍ മോഷണം. തൊമ്മാന പിന്റോ, പണ്ടപറമ്പില്‍ സനീഷ് എന്നിവരുടെ വീട്ടിൽ ചൊവ്വാഴ്ച ഉച്ചക്കുശേഷമായിരുന്നു കവർച്ച. ബൈക്കിലെത്തിയ രണ്ടുപേരാണ് മോഷണം നടത്തിയതെന്ന് വീട്ടുകാർ പറഞ്ഞു. പിന്റോയുടെ വീട്ടില്‍നിന്ന് 1500 രൂപ കവര്‍ന്നു. വീട്ടുകാരെ കത്തികാട്ടി ഭീഷണിപ്പെടുത്തിയാണ് മോഷ്ടാക്കൾ രക്ഷപ്പെട്ടത്. പൂട്ടിക്കിടന്ന സനീഷിന്റെ വീടിന്റെ താഴ് തകർത്ത് അകത്തുകടന്ന മോഷ്ടാവ് സാധനങ്ങൾ വലിച്ചുവാരിയിട്ട നിലയിലാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

