മറ്റത്തൂരില്‍ പുഴയിലകപ്പെട്ട അമ്മയെയും മകളെയും രക്ഷിച്ചവര്‍ക്ക് ആദരം
text_fieldsപോള്‍, പ്രതീഷ് എന്നിവരെ തൃശൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ എ. പ്രസാദ് ആദരിക്കുന്നു
കൊടകര: മറ്റത്തൂര്‍ ആറ്റപ്പിള്ളി കടവില്‍ കുളിക്കുന്നതിനിടെ കാല്‍വഴുതി പുഴയിലകപ്പെട്ട അമ്മയെയും മകളെയും സാഹസികമായി രക്ഷപ്പെടുത്തിയവരെ മറ്റത്തൂര്‍ രാജീവ്ഗാന്ധി കള്‍ചറല്‍ ഫോറം ആദരിച്ചു. മറ്റത്തൂര്‍ സ്വദേശികളായ പോള്‍ പ്ലാക്ക, പ്രതീഷ് നെല്ലിപ്പറമ്പ് എന്നിവരെയാണ് ആദരിച്ചത്. കഴിഞ്ഞ മാസം 24നാണ് പ്രദേശവാസിയായ ശോഭന കുളിക്കുന്നതിനിടെ കാല്‍വഴുതി പുഴയില്‍ മുങ്ങിത്താഴ്ന്നത്. ഒപ്പമുണ്ടായിക്കുന്ന മകളും അമ്മയെ രക്ഷിക്കുള്ള ശ്രമത്തിനിടെ പുഴയില്‍ അകപ്പെട്ടു. ഇവരോടൊപ്പമുണ്ടായിരുന്ന മറ്റു കുട്ടികള്‍ കരഞ്ഞ് ഒച്ചവെച്ചത് കേട്ട് സമീപത്ത് ചൂണ്ടയിടുകയായിരുന്ന പോളും പ്രതീഷും ഓടിയെത്തി ഇരുവരെയും രക്ഷിക്കുകയായിരുന്നു.
മറ്റത്തുരില്‍ സംഘടിപ്പിച്ച ആദരണചടങ്ങ് തൃശൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ എ. പ്രസാദ് ഉദ്ഘാടനം ചെയ്തു. രഞ്ജിത് കൈപ്പിള്ളി അധ്യക്ഷത വഹിച്ചു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടെസി ജോസ്, വൈസ് പ്രസിഡന്റ് എം.വി. മിനി ബ്ലോക്ക് പഞ്ചായത്ത് സംഗം പ്രവീണ്‍ എം. കുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

