Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊരട്ടിയിൽ വീടുകയറി ആക്രമണം: പ്രതി അറസ്റ്റിൽ

text_fields
bookmark_border
കൊരട്ടിയിൽ വീടുകയറി ആക്രമണം: പ്രതി അറസ്റ്റിൽ
cancel
camera_alt

സജീവ് 

കൊരട്ടി: വീട്ടിലേക്ക് അതിക്രമിച്ചുകയറി വയോധികനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും മുറ്റത്തിട്ടിരുന്ന ഇന്നോവ കാർ തല്ലിത്തകർത്ത് നാശനഷ്ടം വരുത്തുകയും ചെയ്ത കേസിലെ പ്രതിയെ കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം പാറക്കടവ് വട്ടപ്പറമ്പ് മാനംതാനത്ത് സജീവ് (31) ആണ് അറസ്റ്റിലായത്.

ഞായറാഴ്ച വൈകീട്ട് 3.15ഓടെയായിരുന്നു സംഭവം. കൊരട്ടി കിഴക്കുമുറി പൊങ്ങം തെക്കിനിയത്ത് സിബി തോമസിനോടുള്ള മുൻവൈരാഗ്യത്താൽ പ്രതി വീട്ടിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. വാഹനത്തിന് കേടുപാട് വരുത്തിയതിലൂടെ 50,000 രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. ആക്രമണം തടയാൻ ചെന്ന പരാതിക്കാരന്റെ പിതാവ് തോമസിനെ (73) കല്ലുകൊണ്ട് ഇടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. കൊരട്ടി പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ഹബീബുല്ല, ജി.എസ്.ഐ സുമേഷ്, ജി.എസ് സി.പി.ഒ ഉണ്ണികൃഷ്ണൻ, സി.പി.ഒമാരായ ശ്രീജിത്ത്, ജിതിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Home invasion in Koratty: Accused arrested
Next Story