Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഭാ​ഗ്യ​ക്ക് ഇ​ര​ട്ടി...

ഭാ​ഗ്യ​ക്ക് ഇ​ര​ട്ടി മ​ധു​രം: എ പ്ല​സി​നൊ​പ്പം അ​ന്തി​യു​റ​ങ്ങാ​ൻ വീ​ട്

text_fields
bookmark_border
ഭാ​ഗ്യ​ക്ക് ഇ​ര​ട്ടി മ​ധു​രം: എ പ്ല​സി​നൊ​പ്പം അ​ന്തി​യു​റ​ങ്ങാ​ൻ വീ​ട്
cancel
camera_alt

പ്ല​സ് ടു​വി​ന് എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി​യ ചാ​ലി​ശേ​രി ഭാ​ഗ്യ​ക്ക് വീ​ടൊ​രു​ങ്ങു​ന്നു

പെ​രു​മ്പി​ലാ​വ്: ഇ​ക്കു​റി പ്ല​സ് ടു​വി​നും എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​നി​ക്ക് ഇ​ര​ട്ടി മ​ധു​രം. സ്വ​ന്ത​മാ​യി വീ​ടി​ല്ലാ​തി​രു​ന്ന ചാ​ലി​ശേ​രി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി ഭാ​ഗ്യ​ക്കാ​ണ് സു​ര​ക്ഷി​ത​മാ​യി അ​ന്തി​യു​റ​ങ്ങാ​ൻ വീ​ടൊ​രു​ങ്ങു​ന്ന​ത്.

സി.പി.എം ചാലിശ്ശേരി ലോക്കൽ കമ്മിറ്റിയാണ്​ വീട്​ നിർമിക്കുന്നത്​. ചാ​ലി​ശ്ശേ​രി കു​ന്ന​ത്തേ​രി ഐ​നി​പ്പു​ള്ളി ബാ​ബു​വി​െൻറ മ​ക​ളാ​ണ് ഭാ​ഗ്യ.

ഓ​ല​മേ​ഞ്ഞ വീ​ടി​ന​ക​ത്താ​ണ് ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യാ​യ ബാ​ബു​വും ഭാ​ര്യ​യും ര​ണ്ട് പെ​ൺ​മ​ക്ക​ളും താ​മ​സി​ക്കു​ന്ന​ത്. നി​ർ​ഭ​യം അ​ന്തി​യു​റ​ങ്ങാ​ൻ വീ​ട് എ​ന്ന സ്വ​പ്ന​മാ​യി​രു​ന്നു ഭാ​ഗ്യ​ക്ക് ഉ​ണ്ടാ​യി​രു​ന്ന​ത്.

പ്ല​സ് ടു​വി​ൽ എ ​പ്ല​സ് എ​ന്ന സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ച്ച​തോ​ടെ വീ​ട് എ​ന്ന സ്വ​പ്ന​വും യാ​ഥാ​ർ​ഥ്യ​മാ​വു​ക​യാ​ണ്. ത​റ​പ​ണി നേ​ര​േ​ത്ത ബാ​ബു പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. ഓ​ണ​ത്തി​ന് മു​മ്പ്​ ഏ​റ​ക്കു​റെ പ​ണി​ക​ൾ പൂ​ർ​ത്തി​ക​രി​ച്ചു ന​ൽ​കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

പ്ല​സ് ടു ​ഹ്യു​മാ​നി​റ്റീ​സ് വി​ഭാ​ഗ​ത്തി​ൽ ലീ​ഡ​റാ​യ ഭാ​ഗ്യ 96 ശ​ത​മാ​നം മാ​ർ​ക്ക്​ നേ​ടി​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​ത്. എ​ൻ.​എ​സ്.​എ​സ് വ​ള​ൻ​റി​യ​ർ കൂ​ടി​യാ​യ വി​ദ്യാ​ർ​ഥി​നി പ​ത്താം ത​ര​ത്തി​ലും എ​ല്ലാ വി​ഷ​യ​ത്തി​ലും എ ​പ്ല​സ് നേ​ടി​യി​രു​ന്നു.

ഭാ​ഗ്യ​ക്ക് ഐ.​എ.​എ​സി​ന് പോ​കാ​നാ​ണ് ആ​ഗ്ര​ഹം. ബി​രു​ദ പ​ഠ​ന​ത്തോ​ടൊ​പ്പം സി​വി​ൽ സ​ർ​വി​സ് കോ​ച്ചി​ങ് ന​ട​ത്ത​ണ​മെ​ന്ന മോ​ഹ​വു​മു​ണ്ട്. തു​ട​ർ പ​ഠ​ന​ത്തി​ന് സ്കൂ​ൾ അ​ധ്യാ​പ​ക​ർ, പി.​ടി.​എ, പൂ​ർ​വ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ എ​ന്നി​വ​ർ സ​ഹാ​യി​ക്കാ​ൻ മു​ന്നോ​ട്ടു വ​രു​ന്നു​ണ്ട്.

വീ​ടി​െൻറ ക​ട്ടി​ല വെ​പ്പി​ൽ സി.​പി.​എം ഏ​രി​യ സെൻറ​ർ അം​ഗം പി.​ആ​ർ. കു​ഞ്ഞു​ണ്ണി, ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ടി.​എം. കു​ഞ്ഞു​കു​ട്ട​ൻ, പി.​വി. ര​ജീ​ഷ്, വി.​എ​സ്. ശി​വാ​സ്, ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി കെ.​കെ. മു​ര​ളി, കെ.​പി. സു​നി​ത, ടി.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, രാ​മ​കൃ​ഷ്ണ​ൻ, കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story