Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅജ്ഞാത വാഹനമിടിച്ചു;...

അജ്ഞാത വാഹനമിടിച്ചു; പുതുക്കാട് റെയിൽവേ ഗേറ്റ് തകരാറിലായി

text_fields
bookmark_border
railway gate
cancel

ആ​മ്പ​ല്ലൂ​ർ: അ​ജ്ഞാ​ത വാ​ഹ​ന​മി​ടി​ച്ച് പു​തു​ക്കാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്തെ പ്ര​ധാ​ന ഗേ​റ്റ് ത​ക​രാ​റി​ലാ​യി. ഗേ​റ്റ് ഉ​യ​ർ​ത്തു​ന്ന റോ​പ്പ് പൊ​ട്ടി​വീ​ണു. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് സം​ഭ​വം. ഗേ​റ്റ് ക​ൺ​ട്രോ​ൾ റൂ​മി​ന്റെ എ​തി​ർ​വ​ശ​ത്തെ ഗേ​റ്റാ​ണ് ത​ക​രാ​റി​ലാ​യ​ത്. ര​ണ്ടാ​ഴ്ച മു​മ്പ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യ ഗേ​റ്റാ​ണി​ത്. രാ​വി​ലെ റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ൾ സ്ഥ​ല​ത്തെ​ത്തി അ​റ്റ​കു​റ്റ​പ്പ​ണി ആ​രം​ഭി​ച്ചു. ഗേ​റ്റ് ത​ക​രാ​റി​ലാ​യ​ത് അ​റി​യാ​തെ ഇ​തു​വ​ഴി വ​ന്ന നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ മ​ട​ങ്ങി​പ്പോ​യി.

സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളും സ്വ​കാ​ര്യ ബ​സു​ക​ളും ഗേ​റ്റ് ക​ട​ക്കാ​ൻ ക​ഴി​യാ​തെ കു​ടു​ങ്ങി. ഗേ​റ്റി​ൽ ഇ​ടി​ച്ച് നി​ർ​ത്താ​തെ പോ​യ വാ​ഹ​നം ക​ണ്ടെ​ത്താ​നു​ള്ള പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ധി​കൃ​ത​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur NewsPuthukkad Railway Station
News Summary - hit by unknown vehicle-puthukkad railway gate damaged
Next Story