സുരക്ഷ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ഹൈവേ നിർമാണം
text_fieldsസുരക്ഷ നടപടികൾ പാലിക്കാതെ എൻ.എച്ച് 66ൽ വെഹിക്കിൾ അണ്ടർ പാസ് ബ്രിഡ്ജിന്റെ സൈഡ് ഭിത്തികളായി ഉപയോഗിക്കുന്ന സ്ലാബുകൾ ഉറപ്പിച്ചിക്കുന്നു. അണ്ടത്തോട് സെന്ററിൽ നിന്നുള്ള കാഴ്ച
ചാവക്കാട്: അപകടങ്ങൾ നിരന്തരം സംഭവിച്ചിട്ടും ദേശീയപാത 66 നിർമാണം സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെ അശ്രദ്ധമായി തുടരുന്നു. പൊതുജനങ്ങളുടെ ജീവനും സ്വത്തിനും യാതൊരു വിലയും കൽപിക്കാതെയാണ് പ്രവർത്തികൾ. അണ്ടത്തോട് സെന്ററിലെ വെഹിക്കിൾ അണ്ടർ പാസ് ബ്രിഡ്ജിന്റെ സൈഡ് ഭിത്തികളായി ഉപയോഗിക്കുന്ന സ്ലാബുകൾ ഉറപ്പിച്ചിക്കുന്ന പ്രവർത്തികൾ നടക്കുന്നത് ഒരു സുരക്ഷ ക്രമീകരണങ്ങളും സ്വീകരിക്കാതെയാണ്.
താഴെ റോഡിലൂടെ വാഹനങ്ങൾ പോകുമ്പോഴാണ് പാലത്തിനു മുകളിൽ വലിയ എസ്കലേറ്റർ ഉപയോഗിച്ച് നൂറുകണക്കിന് കിലോ ഭാരം വരുന്ന സിമന്റ് ഭിത്തികൾ ഘടിപ്പിച്ചിരുന്നത്. മാസങ്ങൾക്കു മുമ്പാണ് തൊട്ടടുത്ത മന്നലാംകുന്ന് ബദർ പള്ളിക്ക് സമീപവും എടക്കഴിയൂർ ജുമാമസ്ജിദിനു സമീപവും പാലത്തിൽനിന്ന് സ്ലാബുകൾ അടർന്നു താഴെ സർവിസ് റോഡിൽ പതിച്ചത്. തലനാരിഴക്കാണ് ഇരു അപകടങ്ങളിൽനിന്ന് വാഹനങ്ങൾ രക്ഷപ്പെട്ടത്.
ചേറ്റുവ പുഴയിൽ നിന്നുമെടുത്ത മണ്ണ് ഉപയോഗിച്ചാണ് ഹൈവേ നിർമാണം തുടരുന്നത്. മണൽ കയറ്റിയ ലോറികൾ വഴികളിലെല്ലാം മണ്ണ് വിതറിയാണ് പോകുന്നത്. ചോദിക്കാനും പറയാനും ആളില്ല എന്ന ഉറപ്പിൽ നാട്ടുകാരെയും യാത്രക്കാരെയും ബുദ്ധിമുട്ടിലാക്കിയാണ് ഹൈവേ നിർമാണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

