പാലിയേക്കരയിൽ ഗതാഗതക്കുരുക്കിനിടയിലെ ടോൾ പിരിവ് ഉചിതമല്ലെന്ന് ഹൈകോടതി
text_fieldsകൊച്ചി: ഗതാഗതക്കുരുക്കിനിടയിൽ ടോൾ പിരിക്കുന്നത് ഉചിതമല്ലെന്ന് ഹൈകോടതി. ഇടപ്പള്ളി മുതൽ മണ്ണുത്തിവരെ ദേശീയപാതയിലെ ഗുരുതര ഗതാഗതക്കുരുക്കിന്റെ പശ്ചാത്തലത്തിൽ പാലിയേക്കരയിലെ ടോൾ പിരിവ് നിർത്തണമെന്നാവശ്യപ്പെടുന്ന ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഇക്കാര്യം വാക്കാൽ അഭിപ്രായപ്പെട്ടത്.
ദേശീയപാത അതോറിറ്റിക്കായി ഹാജരാകുന്ന അഡീ. സോളിസിറ്റർ ജനറൽ കൂടുതൽ സമയം തേടിയതിനെ തുടർന്ന് മാറ്റിയ ഹരജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ചീഫ് സെക്രട്ടറി യോഗം വിളിച്ചെന്നും യോഗതീരുമാന പ്രകാരമുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും സർക്കാർ അറിയിച്ചു. മുരിങ്ങൂർ മേഖലയിലടക്കം ഗതാഗതക്കുരുക്കുണ്ടെന്നും അറിയിച്ചു. എന്നാൽ, പരിഹാര നടപടികൾക്കിടയിലും ഗതാഗതക്കുരുക്ക് തുടരുന്നതിനെ കോടതി വിമർശിച്ചു. എത്രയും വേഗം പരിഹാരം കാണുകയാണ് വേണ്ടതെന്നും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

