പോസ്റ്റ് ഓഫിസ് റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം
text_fieldsമാള-ആലുവ റോഡിലെ ഗതാഗതക്കുരുക്ക്
മാള: പോസ്റ്റ് ഓഫിസ് റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം. മാള-ആലുവ റോഡിൽ വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നതും നേരേത്ത വാഹനങ്ങൾ നിയന്ത്രിക്കാനുണ്ടായിരുന്ന പൊലീനെ പിൻവലിച്ചതും കുരുക്കിന് കാരണമായിട്ടുണ്ട്.
മാള പൊലീസ് സ്റ്റേഷന്റെ മൂക്കിന് താഴെയാണ് ഈ കുരുക്ക്. ടൗണിൽ രണ്ട് സ്വകാര്യ ആശുപത്രിയും മാള സാമൂഹികാരോഗ്യ കേന്ദ്രവും ഈ റോഡിലാണുള്ളത്. ബസ് സ്റ്റാൻഡിലേക്കും പുറത്തേക്കും ബസുകൾ കടന്നുപോകേണ്ടത് ഇതേ റോഡിലൂടെയാണ്.
ഈ ഭാഗത്ത് ട്രാഫിക് സിഗ്നൽ സംവിധാനം വേണമെന്നും നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ അനധികൃത വാഹന പാർക്കിങ് ഒഴിവാക്കി ഗതാഗതം സുഗമമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.