Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചാലക്കുടിയിൽ അഞ്ച്...

ചാലക്കുടിയിൽ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

text_fields
bookmark_border
ചാലക്കുടിയിൽ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു
cancel
camera_alt

ക​ല​ക്ട​ർ ഹ​രി​ത​യും ബെ​ന്നി ബെ​ഹ​നാ​ൻ എം.​പി.​യും കൂ​ട​പ്പു​ഴ കു​ട്ടാ​ട​ൻ മേ​ഖ​ല​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്നു

ചാലക്കുടി: കനത്ത മഴയെ തുടർന്ന് ചാലക്കുടിയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. നിലവിലെ അടിയന്തര സാഹചര്യത്തിൽ അഞ്ച്​ ക്യാമ്പുകൾ തുറന്നു. 77 കുടുംബങ്ങളെ മാറ്റിപാർപ്പിക്കുകയും ചെയ്​തു. മണ്ണിടിച്ചിലും വെള്ളപ്പൊക്ക ഭീഷണിയും ഉള്ള പ്രദേശങ്ങളിൽനിന്നാണ് ആളുകളെ മാറ്റിപാർപ്പിച്ചിട്ടുള്ളത്. സ്ഥിതിഗതികൾ വിലയിരുത്താൻ കൺട്രോൾ റൂം പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. റവന്യൂ ഡിവിഷനൽ ഓഫിസറുടെ നേതൃത്വത്തിലാണ് താലൂക്ക് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്​. പരിയാരം പഞ്ചായത്തിൽ കുറ്റിക്കാട് സെൻറ്​ സെബാസ്​റ്റ്യൻ സ്കൂളിലേക്ക് നാല്​ കുടുംബങ്ങളെ മാറ്റി. 11 പേരാണ് ഇവിടെയുള്ളത്. മംഗലൻ കോളനിയിലെ 18 കുടുംബങ്ങളെ പരിയാരം സെൻറ്​ ജോർജ്​ സ്കൂളിലേക്ക് മാറ്റി. കിഴക്കേ ചാലക്കുടി വില്ലേജിൽ കുട്ടാടപാടത്തുനിന്ന് ഒമ്പത് കുടുംബങ്ങളെ തിരുമന്ധംകുന്ന് അമ്പല ഹാളിലേക്കും കൂടപ്പുഴ സാന്ത്വനം വൃദ്ധസദനത്തിൽനിന്ന് പത്ത്​ വനിത അന്തേവാസികളെ ഫാ. ജോൺ അഗതിമന്ദിരത്തിലേക്കും വെള്ളിക്കുളങ്ങര വില്ലേജിൽ കാരിക്കടവ് ആദിവാസി കോളനിയിലെ രണ്ട് കുടുംബങ്ങളെ ബന്ധുവീടുകളിലേക്കും മാറ്റിയിട്ടുണ്ട്​. അടിയന്തര സാഹചര്യങ്ങളിൽ പൊതുജനങ്ങൾ ബന്ധപ്പെടേണ്ട നമ്പർ : 0480 2705800, 8848357472.

വെള്ളപ്പാച്ചിലിൽ പെട്ട്​ പോത്ത്​ ചത്തു

ചാ​ല​ക്കു​ടി: കാ​ടു​കു​റ്റി​യി​ൽ പു​ഴ​യോ​ര​ത്ത് കെ​ട്ടി​യ പോ​ത്ത് വെ​ള്ള​പ്പാ​ച്ചി​ലി​ൽ പെ​ട്ട്​ ച​ത്തു. കാ​തി​ക്കു​ടം ബി​നോ​ജ് പു​തു​വാ​ശ്ശേ​രി​യു​ടെ പോ​ത്താ​ണ് ച​ത്ത​ത്. കാ​തി​ക്കു​ടം പ​ന​മ്പി​ള്ളി ക​ട​വി​ൽ ത​ലേ​ന്ന് കെ​ട്ടി​യ പോ​ത്തി​നെ മാ​റ്റി കെ​ട്ടി​യി​രു​ന്നെ​ങ്കി​ലും വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ പെ​ടു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ രാ​വി​ലെ ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.

ആറ്റപ്പിള്ളി ​െറഗുലേറ്ററിൽ മരത്തടികൾ കുടുങ്ങി

മ​റ്റ​ത്തൂ​ര്‍: ആ​റ്റ​പ്പി​ള്ളി ​െറ​ഗു​ലേ​റ്റ​റി​ല്‍ മ​ര​ത്ത​ടി​ക​ള്‍ കു​ടു​ങ്ങി. വ​ന​മേ​ഖ​ല​യി​ല്‍നി​ന്ന് ഒ​ഴു​കി​യെ​ത്തി​യ മ​ര​ത്ത​ടി​ക​ളാ​ണ് പാ​ല​ത്തി​ല്‍ വ​ന്ന​ടി​ഞ്ഞ​ത്. നീ​രൊ​ഴു​ക്ക് ത​ട​സ്സ​പ്പെ​ട്ട് ക​ര​യി​ലേ​ക്ക് വെ​ള്ളം ക​യ​റു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ൻ അ​ഗ്​​നി ര​ക്ഷാ​സേ​ന​യും നാ​ട്ടു​കാ​രും ചേ​ര്‍ന്ന് കു​ടു​ങ്ങി​യ ത​ടി​ക​ള്‍ നീ​ക്കം ചെ​യ്തു. ആ​റ്റ​പ്പി​ള്ളി സ്വ​ദേ​ശി​ക​ളാ​യ ജി​നീ​ഷ് പ​ള്ള​ത്ത്, ജ​സ്വി​ന്‍ ജോ​ഷി, വൈ​ശാ​ഖ്, ജെ​ല്‍വി​ന്‍, സു​ഭീ​ഷ് എ​ന്നീ യു​വാ​ക്ക​ളാ​ണ് പു​ഴ​യി​ലി​റ​ങ്ങി മ​ര​െ​ക്കാ​മ്പു​ക​ളും മ​റ്റും നീ​ക്കം ചെ​യ്യാ​ന്‍ സ​ഹാ​യി​ച്ച​ത്. മ​റ്റ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ വി.​ബി. അ​ശ്വ​തി എ​ന്നി​വ​ര്‍ സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

വെള്ളം കയറിയ പ്രദേശങ്ങൾ കലക്​ടറും എം.പിയും സന്ദർശിച്ചു

ചാ​ല​ക്കു​ടി: വെ​ള്ളം ക​യ​റി​യ ന​ഗ​ര​സ​ഭ​യി​ലെ കൂ​ട​പ്പു​ഴ കു​ട്ടാ​ട​ൻ​പാ​ടം, മേ​ലൂ​ർ ഡി​വൈ​ൻ കോ​ള​നി ​മേ​ഖ​ല​ക​ൾ ക​ല​ക്​​ട​റും എം.​പി​യും മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ളും സ​ന്ദ​ർ​ശി​ച്ചു. ബെ​ന്നി ബെ​ഹ​നാ​ൻ എം.​പി, ക​ല​ക്​​ട​ർ ഹ​രി​ത വി. ​കു​മാ​ർ, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ പി.​കെ. ഡേ​വി​സ്, ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി.​ഒ. പൈ​ല​പ്പ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടാ​ട​ൻ പാ​ട​ശേ​ഖ​ര പ്ര​ദേ​ശ​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. അ​ടി​യ​ന്ത​ര സ​ഹാ​യ​ത്തി​നാ​യി നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി.ബെ​ന്നി ​െബ​ഹ​നാ​ൻ മേ​ലൂ​ർ ശാ​ന്തി​പു​രം ഡി​വൈ​ൻ കോ​ള​നി​യും സ​ന്ദ​ർ​ശി​ച്ചു. വെ​ള്ളം ക​യ​റു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ വേ​ണ്ട സ​ജീ​ക​ര​ണ​ങ്ങ​ൾ എ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് എ.​പി കോ​ള​നി നി​വാ​സി​ക​ളോ​ട് പ​റ​ഞ്ഞു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ വേ​ണു ക​ണ്​​ഠ​രു​മ​ഠ​ത്തി​ൽ, വൈ​സ് പ്ര​സി​ഡ​ൻ​റ്​ ലീ​ന ഡേ​വി​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ വ​ന​ജ ദി​വാ​ക​ര​ൻ, കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ എ​ൻ.​സി. തോ​മ​സ്, അ​ഡ്വ. സി.​ബി. അ​രു​ൺ, പോ​ൾ ഡി. ​നെ​റ്റി​ക്കാ​ട​ൻ, തോ​മ​സ് ക​ണ്ണ​മ്പി​ള്ളി എ​ന്നി​വ​ർ എം.​പി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

കൊ​ടു​ങ്ങ​ല്ലൂ​രി​ൽ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ള​ക്കെ​ട്ട്

കൊ​ടു​ങ്ങ​ല്ലൂ​ർ: കൊ​ടു​ങ്ങ​ലൂ​രിെൻറ തീ​ര​ങ്ങ​ളി​ൽ ജ​ല​വി​താ​നം ഉ​യ​ർ​ന്നെ​ങ്കി​ലും ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​യി​ട്ടി​ല്ല. പ​ല​യി​ട​ങ്ങ​ളി​ലും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും ആ​രെ​യും മാ​റ്റി​പ്പാ​ർ​പ്പി​ക്കേ​ണ്ട അ​വ​സ്ഥ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.അ​തേ​സ​മ​യം പ​ഞ്ചാ​യ​ത്ത്, വി​ല്ലേ​ജ് ത​ല​ങ്ങ​ളി​ൽ ജാ​ഗ്ര​ത​യോ​ടെ നി​ല​കൊ​ള്ളാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.കൊ​ടു​ങ്ങ​ല്ലൂ​ർ മേ​ഖ​ല​യി​ൽ മൂ​ടി​ക്കെ​ട്ടി​യ അ​ന്ത​രീ​ക്ഷ​മാ​ണെ​ങ്കി​ലും മ​ഴ ശ​ക്ത​മാ​യി പെ​യ്തി​ട്ടി​ല്ല. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് വെ​ള്ള​ക്കെ​ട്ടു​ള്ള​ത്. ഡാ​മു​ക​ൾ തു​റ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ജ​ലാ​ശ​യ​ങ്ങ​ളി​ൽ ജ​ല​നി​ര​പ്പ് കൂ​ടി​യ​ത്.

ഇ​തിെൻറ ഫ​ല​മാ​യി കാ​യ​ൽ തീ​ര​ങ്ങ​ളി​ൽ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യി​ട്ടു​ണ്ട്. ക​നോ​ലി ക​നാ​ലി​ൽ വെ​ള്ളം ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് എ​സ്.​എ​ൻ പു​രം പ​ഞ്ചാ​യ​ത്തി​ലെ ഗോ​തു​രു​ത്തി​യി​ൽ പ്ര​ധാ​ന റോ​ഡ് വെ​ള്ള​ത്തി​ലാ​യി. കെ​ടു​തി​ക​ളും ക​യ​റ്റ​വും ഉ​ണ്ടാ​കു​ന്ന പ​ക്ഷം ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ തു​ട​ങ്ങാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് കൊ​ടു​ങ്ങ​ല്ലൂ​ർ ത​ഹ​സി​ൽ​ദാ​ർ അ​റി​യി​ച്ചു.

പോത്തുകൾ പുഴയിൽ ഒഴുകിപ്പോയി

ചാ​ല​ക്കു​ടി: കോ​ട്ടാ​റ്റ് ഭാ​ഗ​ത്ത് പോ​ത്തു​ക​ൾ പു​ഴ​യി​ൽ ഒ​ഴു​കി​പ്പോ​യി. അ​പ്ര​തീ​ക്ഷി​ത​മാ​യി വെ​ള്ളം ഉ​യ​ർ​ന്ന​പ്പോ​ൾ പു​ഴ​യോ​ര​ത്ത് കെ​ട്ടി​യി​ട്ടി​രു​ന്ന പോ​ത്തി​ൻ കൂ​ട്ടം വെ​ള്ള​ത്തി​ലാ​വു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ ഇ​വ​യെ അ​ഴി​ച്ചു​വി​ടാ​ൻ ഉ​ട​മ​സ്ഥ​ൻ ഭ​യ​ന്ന​തി​നെ തു​ട​ർ​ന്ന്​ ഫ​യ​ർ​ഫോ​ഴ്‌​സ് റ​ബ​ർ ബോ​ട്ടി​ൽ സ്ഥ​ല​ത്തെ​ത്തി ഇ​വ​യെ ക​യ​ർ മു​റി​ച്ചു വി​ട്ടു. ഇ​തോ​ടെ​യാ​ണ്​ ഇ​വ പു​ഴ​യി​ൽ ഒ​ഴു​കി​പ്പോ​യ​ത്.

Show Full Article
TAGS:heavy rain 
News Summary - heavy rain
Next Story