Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅന്തിക്കാട് മേഖലയിലെ...

അന്തിക്കാട് മേഖലയിലെ റോഡുകൾ മുങ്ങി

text_fields
bookmark_border
അന്തിക്കാട് മേഖലയിലെ റോഡുകൾ മുങ്ങി
cancel

അന്തിക്കാട്: കനത്ത മഴയിൽ അന്തിക്കാട് മേഖലയിലെ റോഡുകൾ മുങ്ങിയതോടെ യാത്ര ദുരിതമായി. ആൽ പരിസരത്തെ റോഡും റോഡരുകിലെ വ്യാപാര കേന്ദ്രങ്ങളും വെള്ളത്തിലായി. അന്തിക്കാട് ആൽ സെന്റർ മുതൽ പാന്തോട് സെൻറർ വരെയുള്ള കാനനിർമാണം പാതിവഴിയിൽ ഉപേക്ഷിച്ചത് കൊണ്ടാണ് ഇത്രയും രൂക്ഷമായ വെള്ളക്കെട്ടുണ്ടായതെന്നും പി.ഡ.ബ്ലിയു.ഡി അധികൃതർ ഇടപ്പെട്ട് കാനയുടെ നിർമാണം അടിയന്തിരമായി പൂർത്തീകരിയ്ക്കണമെന്നും വ്യാപാരികൾ പറയുന്നു.

അന്തിക്കാട് ഹൈസ്കൂളിനും കെ.ജി.എം. എൽ.പി സ്കൂളിനു മുന്നിലും കനത്ത വെള്ളക്കെട്ടാണ്. പത്താം ക്ലാസിലെ വിദ്യാർഥികളുടെ സ്പഷൽ ക്ലാസ് ഉച്ചക്ക് വിട്ടതോടെ കുട്ടികളെല്ലാം റോഡിലെ വെള്ളക്കെട്ടിന്റെ ദുരിതമറിഞ്ഞു. വെള്ളമൊഴുകി പോയിക്കൊണ്ടിരുന്ന തോടുകളെല്ലാം നികത്തിയതും ആവശ്യമായ കാനകൾ ഇല്ലാത്തതുമാണ് രൂക്ഷമായ വെള്ളക്കെട്ടിന്റെ പ്രധാന കാരണമെന്ന് നാട്ടുകാർ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsThrissur NewsHeavy Rain
News Summary - heavy rain
Next Story