കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്കരിച്ച് ആരോഗ്യവകുപ്പ് ജീവനക്കാരൻ
text_fieldsമുളങ്കുന്നത്തുകാവ്: ബന്ധുക്കൾ ഏറ്റെടുക്കാനില്ലാത്ത കോവിഡ് ബാധിതരുടെ മൃതദേഹങ്ങൾ സംസ്കരിക്കാൻ ഏറ്റെടുത്ത് ഹെൽത്ത് ഇൻസ്പെക്ടർ. ഗവ. മെഡിക്കൽ കോളജ് ഹെൽത്ത് ഇൻസ്പെക്ടർ എൻ.പി. മുഹമ്മദാണ് മാതൃകയായത്. തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് പിടിപെട്ട് മരിച്ച നാലുപേരുടെ മൃതദേഹങ്ങൾ സ്വന്തം മക്കൾ പോലും ഏറ്റുവാങ്ങി സംസ്കരിക്കാൻ തയാറായില്ല.
ഈ സാഹചര്യത്തിലാണ് മെഡിക്കൽ കോളജ് ഹെൽത്ത് ഇൻസ്പെക്ടർ എൻ.പി. മുഹമ്മദിെൻറ നേതൃത്വത്തിൽ കോഴിക്കോട് എൻ.ഐ.ടി പുള്ളന്നൂർ സ്പർശം ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തകരായ ജലീൽ, എം.പി. സക്കീർ, ഫാസിൽ, ലിഗേഷ് എന്നിവർ ചേർന്ന് ആംബുലൻസ് ഡ്രൈവർ ടി.എ.വിനുവിെൻറ സഹായത്തോടെ സംസ്കരിക്കാൻ കൊണ്ടുപോകുകയായിരുന്നു.

