വിദ്യാലയങ്ങളിൽ ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധന
text_fieldsആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്കൂൾ കാന്റീനിൽ പരിശോധന നടത്തുന്നു
ചെന്ത്രാപ്പിന്നി: ആരോഗ്യ ജാഗ്രത ഹെൽത്തി കേരള പദ്ധതിയുടെ ഭാഗമായി എടത്തിരുത്തി പഞ്ചായത്തിലെ വിദ്യാലയങ്ങളിൽ ചാമക്കാല കുടുംബാരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ മിന്നൽ പരിശോധന നടത്തി. സ്കൂൾ പരിസരങ്ങളിലെ ശുചിത്വം, കുടിവെള്ളത്തിന്റെ ഗുണനിലവാരം, ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ, കൊതുക് നിവാരണ പ്രവർത്തനങ്ങൾ, ശൗചാലയങ്ങളുടെ പരിപാലനം, പാചക പുരയിലെ ശുചിത്വം, പാചക-ഭക്ഷണ വിതരണ ജീവനക്കാരുടെ ഹെൽത്ത് കാർഡ് എന്നിവ പരിശോധനയ്ക്ക് വിധേയമാക്കി. കുട്ടികളുടെ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് സുരക്ഷിത കുടിവെള്ളം ഉറപ്പാക്കുന്നതിനും ജൈവ - അജൈവ മാലിന്യ സംസ്കരണം കാര്യക്ഷമമാക്കുന്നതിനും നിർദേശങ്ങൾ നൽകി. പരിശോധനയ്ക്ക് ഹെൽത്ത് ഇൻസ്പെക്ടർമാരായ സി. ബിഞ്ചു ജേക്കബ്, വി.എം. ലിനി, എ.എസ്. രബിത, കെ.എസ്. ആനന്ദ് എന്നിവർ നേതൃത്വം നൽകി.
വിദ്യാർഥികൾക്കും അധ്യാപകർക്കും ആരോഗ്യ ബോധവത്കരണ നിർദേശങ്ങളും കൈമാറി. പരിശോധനകൾ തുടർന്നും നടത്തുമെന്ന് പ്രാദേശിക പൊതുജനാരോഗ്യ മേധാവി ഡോ. ആർ. രാഗി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

