Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദേശീയപാതയിൽ വൈക്കോൽ ലോറിക്ക് തീപിടിച്ചു
text_fieldsbookmark_border
ചാലക്കുടിയിൽ വൈക്കോൽ ലോറിക്ക് തീപിടിച്ചത് അണക്കുന്നു
ചാലക്കുടി: ദേശീയപാതയിൽ വൈക്കോൽ ലോറിക്ക് തീപിടിച്ചു. ശനിയാഴ്ച വൈകീട്ടാണ് സംഭവം. മാള തുമ്പരശ്ശേരിയിൽനിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്നു. മാർഗമധ്യേയാണ് ചെറിയ തീപിടിത്തം ഉണ്ടായത്. ചാലക്കുടി പാലത്തിന് സമീപം എത്തിയതോടെ തീ കൂടുതൽ ആളിപ്പടർന്നു.
നീളം കൂടിയ ലോറിയായതിനാൽ കൂടുതൽ വൈക്കോൽ ഉണ്ടായിരുന്നത് ആശങ്ക സൃഷ്ടിച്ചത്. അഗ്നിരക്ഷസേനയെത്തി തീയണച്ചു. വണ്ടി മാറ്റിയിട്ടതിന് ശേഷമാണ് എറണാകുളം ട്രാക്കിലെ ഗതാഗത തടസ്സം ഒഴിവായത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

