മാലിന്യത്തിൽനിന്ന് കിട്ടിയ മോതിരം തിരിച്ചേൽപ്പിച്ച് ഹരിതകർമ സേനാംഗം മാതൃകയായി
text_fieldsമാലിന്യത്തിൽനിന്ന് കിട്ടിയ സ്വർണമോതിരം ഹരിതകർമ സേന കൺസോർഷ്യം പ്രസിഡന്റ് രാജി മനോജ് ഉടമ സജി ശ്യാമിന് നൽകുന്നു
അരിമ്പൂർ: വീട്ടുകാർ ചാക്കിലാക്കി നൽകിയ മാലിന്യങ്ങളിൽ ഒളിഞ്ഞുകിടന്ന ഒരു പവനോളം വരുന്ന സ്വർണമോതിരം അരിമ്പൂരിലെ ഹരിതകർമ സേനാംഗം ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ച് മാതൃകയായി. അരിമ്പൂർ ഗ്രാമപഞ്ചായത്ത് ഹരിതകർമ സേന കൺസോർഷ്യം പ്രസിഡന്റ് രാജി മാനോജിനാണ് മോതിരം മാലിന്യ ചാക്കിലെ ബാഗിൽനിന്ന് കിട്ടിയത്.
വെള്ളിയാഴ്ച രാവിലെ 11.30ഓടെ അരിമ്പൂർ 17ാം വാർഡിലെ വീടുകളിൽനിന്ന് ശേഖരിച്ച മാലിന്യം മറ്റൊരു ചാക്കിലേക്ക് വേർതിരിച്ച് മാറ്റുന്നതിനിടയിലാണ് മോതിരം ശ്രദ്ധയിൽപ്പെട്ടത്. പേര് കൊത്തിയിരുന്നതിനാൽ ഉടമയെ വേഗം തിരിച്ചറിഞ്ഞു. കൈപ്പിള്ളി സ്വദേശി ചക്കംകുമരകത്ത് സജിത ശ്യാമിന്റേതായിരുന്നു മോതിരം.
ഗ്രാമപഞ്ചായത്ത് ഓഫിസിൽ വൈസ് പ്രസിഡന്റ് നവ്യ അഖിൽ, അസി. സെക്രട്ടറി ജയിംസ് പീറ്റർ എന്നിവരുടെ സാന്നിധ്യത്തിൽ രാജി മനോജാണ് ഉടമക്ക് മോതിരം കൈമാറിയത്.
നാലു മാസം മുമ്പ് കാണാതായ മോതിരം വീട്ടിൽ എല്ലായിടങ്ങളിലും അന്വേഷിച്ചെങ്കിലും എവിടെയാണ് വെച്ചതെന്നറിയാതെ സ്വർണം നഷ്ടപ്പെട്ടെന്ന് ഉറപ്പിച്ചതായിരുന്നുവെന്ന് സജിത ശ്യാം പറഞ്ഞു.
മോതിരം തിരികെ ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

