Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പെട്രോൾ പമ്പിൽനിന്ന്​ അരലക്ഷം രൂപ മോഷ്​ടിച്ചു

text_fields
bookmark_border
money stolen from petrol pump
cancel

കയ്പമംഗലം: മൂന്നുപീടികയിൽ പെട്രോൾ പമ്പിൽ മോഷണം. 50,000ത്തിലധികം രൂപ നഷ്​ടമായി. മൂന്നുപീടിക അറവുശാലയിൽ പ്രവർത്തിക്കുന്ന ഹിന്ദുസ്ഥാൻ പെട്രോളിയം പമ്പിലാണ് മോഷണം നടന്നത്. ഓഫിസിെൻറ വാതിൽ തള്ളിത്തുറന്ന് അകത്ത് കടന്ന മോഷ്​ടാക്കൾ മേശവലിപ്പിലും അലമാരയിലും സൂക്ഷിച്ചിരുന്ന അര ലക്ഷത്തിലധികം രൂപയാണ് കവർന്നത്. രാവിലെ ആറിന് പെട്രോൾ പമ്പ് തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണം അറിഞ്ഞത്.

മൂന്നുപീടിക സ്വദേശി നെല്ലിക്കത്തറ ബൈജുവിെൻറ ഉടമസ്ഥതയിലുള്ളതാണ് പെട്രോൾ പമ്പ്. കയ്പമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സി.സി.ടി.വികൾ പരിശോധിച്ച് അന്വേഷണം നടത്തിവരുകയാണ്. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

രണ്ടാഴ്ച മുമ്പ് കൊടുങ്ങല്ലൂരിലും പെട്രോൾ പമ്പിൽ മോഷണം നടന്നിരുന്നു.മോഷണം നടന്ന മൂന്നുപീടിക അറവുശാല പെട്രോൾ പമ്പിനകത്ത് സാധനങ്ങൾ വലിച്ചുവാരിയിട്ട നിലയിൽ

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Half a lakh rupees was stolen from petrol pump
Next Story