ഗുരുവായൂർ നഗരസഭ; ജലസംരക്ഷണത്തിലും മാതൃക -മന്ത്രി രാജൻ
text_fields50 ലക്ഷം ചെലവിൽ നവീകരണം പൂർത്തിയാക്കിയ താമരയൂർ തച്ചാറപറമ്പിൽ കുളം മന്ത്രി രാജൻ ഉദ്ഘാടനം ചെയ്യുന്നു
ഗുരുവായൂർ: മാലിന്യ സംസ്കരണത്തിൽ സംസ്ഥാനത്തിന് മാതൃകയായ ഗുരുവായൂർ ജലസംരക്ഷണത്തിലും മാതൃകയാവുകയാണെന്ന് മന്ത്രി കെ. രാജൻ. അമൃത് പദ്ധതിയിൽ കോടികൾ ചെലവിട്ട് ഏഴ് കുളങ്ങളാണ് നഗരസഭ തീർത്തതെന്ന് മന്ത്രി പറഞ്ഞു.
50 ലക്ഷം ചെലവിൽ നവീകരണം പൂർത്തിയാക്കിയ താമരയൂർ തച്ചാറപറമ്പിൽ കുളത്തിന്റെ ഉദ്ഘാടനവും രണ്ട് കോടി ചെലവിൽ നവീകരിക്കുന്ന കോട്ടപ്പടി ഞാറക്കുളത്തിന്റെ നിർമാണോദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അതിവർഷത്തിന്റെ ദുരിതം കഴിയും മുമ്പേ കൊടുംവരൾച്ചയിലേക്ക് വീഴുന്ന അവസ്ഥയാണ് സംസ്ഥാനത്തെന്നും മന്ത്രി പറഞ്ഞു. ജലസ്രോതസുകളുടെ സംരക്ഷണം മാത്രമാണ് പരിഹാരമെന്നും അദ്ദേഹം പറഞ്ഞു.
എൻ.കെ. അക്ബർ എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ്, വൈസ് ചെയർപേഴ്സൻ അനീഷ്മ ഷനോജ്, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ എ.എം. ഷെഫീർ, ഷൈലജ സുധൻ, എ.എസ്. മനോജ്, ബിന്ദു അജിത്ത്കുമാർ, എ. സായിനാഥൻ, കൗൺസിലർ ദിവ്യ സജി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി.ടി. ശിവദാസൻ, കെ.പി. വിനോദ്, അഡ്വ. മുഹമ്മദ് ബഷീർ, ആന്റോ തോമസ്, ജോഫി കുര്യൻ, മുനിസിപ്പൽ എൻജിനീയർ ഇ. ലീല എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

