Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightGuruvayoorchevron_rightദേവസ്വം മെഡിക്കല്‍...

ദേവസ്വം മെഡിക്കല്‍ സെന്ററില്‍ അക്രമം: മൂന്നുപേര്‍ അറസ്റ്റില്‍

text_fields
bookmark_border
violence
cancel
camera_alt

അദ്വൈത്, അരുണ്‍കൃഷ്ണ, ശ്രീകുമാര്‍

ഗുരുവായൂര്‍: ദേവസ്വം മെഡിക്കല്‍ സെന്ററില്‍ അതിക്രമം കാണിക്കുകയും സെക്യൂരിറ്റി ജീവനക്കാരനെ മർദിക്കുകയും ചെയ്ത സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍.

തൊഴിയൂര്‍ വടക്കുമ്പാട്ട് വീട്ടില്‍ അദ്വൈത് (18), നെന്മിനി നീര്‍ത്താട്ടില്‍ വീട്ടില്‍ അരുണ്‍കൃഷ്ണ (20), എളവള്ളിപാറ ഏങ്ങടി ശ്രീകുമാര്‍ (31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സെക്യൂരിറ്റി ജീവനക്കാരന്‍ തിരുവനന്തപുരം കഴക്കൂട്ടം പാങ്ങപ്പാറ സ്വദേശി മധുസൂദനന്‍ നായര്‍ക്കാണ് (60) മര്‍ദനമേറ്റത്.

ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ഒ.പി ടിക്കറ്റ് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നാണ് സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. എസ്.എച്ച്.ഒ ജി. അജയ് കുമാര്‍, സീനിയര്‍ സി.പി.ഒമാരായ എന്‍. രഞ്ജിത്ത്, വി.എല്‍. സന്തീഷ് കുമാര്‍, വി.ആര്‍. ശ്രീനാഥ്, കെ.എസ്. സുവീഷ് കുമാര്‍, സി.പി.ഒ പ്രിയന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:devaswomMedical centerarrestedThrissur
News Summary - Violence at Devaswom Medical Center: Three arrested
Next Story