Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightGuruvayoorchevron_rightമുന്നറിയിപ്പില്ലാതെ...

മുന്നറിയിപ്പില്ലാതെ ട്രയൽ റൺ: ഗുരുവായൂർ നിശ്ചലമായി

text_fields
bookmark_border
മുന്നറിയിപ്പില്ലാതെ ട്രയൽ റൺ: ഗുരുവായൂർ നിശ്ചലമായി
cancel

ഗു​രു​വാ​യൂ​ർ: മോ​ദി​യു​ടെ വ​ര​വി​നാ​യി നേ​ര​ത്തേ പ്ര​ഖ്യാ​പി​ക്കാ​തെ ന​ട​ത്തി​യ ട്ര​യ​ൽ റ​ണ്ണി​ൽ ഗു​രു​വാ​യൂ​ർ നി​ശ്ച​ല​മാ​യി. പു​ല​ർ​ച്ച 5.30 മു​ത​ൽ 10 വ​രെ​യാ​ണ് ട്ര​യ​ൽ റ​ണ്ണി​ന്റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ന​ട​ന്ന​ത്. സ്കൂ​ൾ ബ​സു​ക​ൾ പ​ല​യി​ട​ത്തും കു​ടു​ങ്ങി​യ​തോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കൂ​ളി​ലെ​ത്താ​നാ​യി​ല്ല. കു​ട്ടി​ക​ളു​ടെ കു​റ​വു​മൂ​ലം പ​ല​യി​ട​ത്തും അ​ധ്യ​യ​നം ന​ട​ന്നി​ല്ല. മോ​ദി​യു​ടെ വ​ര​വ് പ്ര​മാ​ണി​ച്ച് ബുധനാ​ഴ്ച​യും സ്കൂ​ൾ അ​വ​ധി​യാ​ണ്. ക​ട തു​റ​ക്കാ​നെ​ത്തി​യ വ്യാ​പാ​രി​ക​ളെ​യും ത​ട​ഞ്ഞു.

മ​ക​ര​വി​ള​ക്ക് ക​ഴി​ഞ്ഞെ​ത്തു​ന്ന ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന ദി​വ​സ​മാ​ണ് മോ​ദി​യു​ടെ വ​ര​വി​ൽ ന​ഗ​രം സ്തം​ഭി​ച്ച​ത്. പ​ല ക​ട​ക​ളി​ലേ​ക്കും രാ​വി​ലെ ച​ര​ക്കെ​ത്തി​ക്കാ​നും ക​ഴി​ഞ്ഞി​ല്ല. മോ​ദി മ​ട​ങ്ങും​വ​രെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണ​മു​ണ്ട്.

തൃപ്രയാറിലും ട്രയൽ റൺ

തൃ​പ്ര​യാ​ർ: ശ്രീ​രാ​മ ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​ന് ബു​ധ​നാ​ഴ്ച എ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​ര​ക്ഷ ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ട്ര​യ​ൽ റ​ൺ ന​ട​ത്തി. ചൊ​വ്വാ​ഴ്ച രാ​വി​ലെ ര​ണ്ട്​ ത​വ​ണ​യാ​ണ് ട്ര​യ​ൽ ന​ട​ത്തി​യ​ത്. തൃ​പ്ര​യാ​ർ ക്ഷേ​ത്ര​വും പ​രി​സ​ര​വും എ​സ്.​പി.​ജി​യു​ടെ പൂ​ർ​ണ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്.

ഗു​രു​വാ​യൂ​രി​ൽ​നി​ന്ന് വ​ല​പ്പാ​ട് ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ടി​ലെ താ​ൽ​ക്കാ​ലി​ക ഹെ​ലി​പാ​ഡി​ലാ​ണ് മോ​ദി വ​ന്നി​റ​ങ്ങു​ക. ക​ഴി​ഞ്ഞ ദി​വ​സം ഇ​വി​ടെ വ്യോ​മ​സേ​ന​യു​ടെ ഹെ​ലി​കോ​പ്റ്റ​ർ പ​രീ​ക്ഷ​ണ പ​റ​ക്ക​ലും ലാ​ൻ​ഡി​ങ്ങും ന​ട​ത്തി.

അ​വി​ടെ​നി​ന്ന്​ കാ​ർ മാ​ർ​ഗം സ​ഞ്ച​രി​ക്കു​ന്ന കി​ഴ​ക്കേ ടി​പ്പു സു​ൽ​ത്താ​ൻ റോ​ഡി​നി​രു​വ​ശ​ം, ക്ഷേ​ത്ര​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റെ ന​ട, ചു​റ്റു മ​തി​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​ത്യേ​ക ബാ​രി​ക്കേ​ഡ് സ്ഥാ​പി​ച്ചു.

തൃ​ശൂ​ർ ബ്ര​ഹ്മ​സ്വം മ​ഠ​ത്തി​ൽ വേ​ദ​പ​ഠ​നം ന​ട​ത്തു​ന്ന 21 വി​ദ്യാ​ർ​ഥി​ക​ളു​ടെ വേ​ദാ​ർ​ച്ച​ന, രാ​മാ​യ​ണ​ത്തെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള ഭ​ജ​ന എ​ന്നി​വ ക്ഷേ​ത്ര​ത്തി​ൽ പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ക്കു​ന്ന വേ​ദി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ക്കും. ഒ​രു മ​ണി​ക്കൂ​റോ​ളം ക്ഷേ​ത്ര​ത്തി​ൽ ചെ​ല​വ​ഴി​ച്ചാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി കൊ​ച്ചി​യി​ലേ​ക്ക് പോ​കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GuruvayurTrial RunWarningThrissur News
News Summary - Trial run without warning: Guruvayur stands still
Next Story