Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightGuruvayoorchevron_rightസ്ഥാനാർഥി...

സ്ഥാനാർഥി പ്രഖ്യാപനത്തിന് മുമ്പേ ഗുരുവായൂരിൽ ടി.എൻ. പ്രതാപന്റെ കട്ടൗട്ട്

text_fields
bookmark_border
cutout
cancel
camera_alt

കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി കി​ഴ​ക്കെ​ന​ട​യി​ൽ സ്ഥാ​പി​ച്ച ടി.​എ​ൻ.

പ്ര​താ​പ​ന്റെ ക​ട്ടൗ​ട്ട്

ഗു​രു​വാ​യൂ​ർ: സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​ത്തി​ന് മു​മ്പേ ഗു​രു​വാ​യൂ​രി​ൽ ടി.​എ​ൻ. പ്ര​താ​പ​ന്റെ ക​ട്ടൗ​ട്ട് ഉ​യ​ർ​ന്നു. കി​ഴ​ക്കെ ന​ട​യി​ൽ ഗാ​ന്ധി സ്മൃ​തി മ​ണ്ഡ​പ​ത്തി​ന് സ​മീ​പ​മാ​ണ് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി ക​ട്ടൗ​ട്ട് ഉ​യ​ർ​ത്തി​യ​ത്. ‘പ്ര​താ​പ​ത്തോ​ടെ വീ​ണ്ടും ന​മ്മു​ടെ ടി.​എ​ൻ. പ്ര​താ​പ​ൻ. പ്ര​താ​പ​ൻ ന​മ്മു​ടെ പ്രി​യ തേ​രാ​ളി’ എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ ക​ട്ടൗ​ട്ടി​ൽ കൈ​പ്പ​ത്തി ചി​ഹ്ന​വു​മു​ണ്ട്.

പ്ര​താ​പ​ന്റെ വി​ശ്വ​സ്ത​നാ​യ ഒ.​കെ.​ആ​ർ. മ​ണി​ക​ണ്ഠ​നാ​ണ് ഇ​വി​ടെ മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ്. സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം ആ​യി​ല്ലെ​ങ്കി​ലും ഗു​രു​വാ​യൂ​രി​ൽ പ്ര​താ​പ​നാ​യി പ്ര​ചാ​ര​ണം സ​ജീ​വ​മാ​വു​ക​യാ​ണ്. പ്ര​താ​പ​നാ​കും സ്ഥാ​നാ​ർ​ഥി​യെ​ന്ന് ഗു​രു​വാ​യൂ​രി​ൽ ന​ട​ന്ന മു​ൻ എം.​എ​ൽ.​എ വി. ​ബ​ല​റാം അ​നു​സ്മ​ര​ണ​ത്തി​ൽ വി.​എം. സു​ധീ​ര​ൻ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

സുരേഷ് ഗോപിക്കായി പ്രചാരണം തുടങ്ങി

തൃ​ശൂ​ർ: ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​ത്തി​ന് മു​മ്പ് തൃ​ശൂ​രി​ൽ സു​രേ​ഷ് ഗോ​പി​ക്കാ​യി പ്ര​ചാ​ര​ണം തു​ട​ങ്ങി.

ബി.​ജെ.​പി​യു​ടെ ബൂ​ത്ത് ത​ല യോ​ഗ​ങ്ങ​ളാ​ണ് തു​ട​ങ്ങി​യ​ത്. സു​രേ​ഷ്ഗോ​പി പ​ങ്കെ​ടു​ക്കു​ന്ന വി​ധ​മാ​ണ് യോ​ഗ​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ചൊ​വ്വാ​ഴ്ച നാ​ട്ടി​ക, പു​തു​ക്കാ​ട്, ഒ​ല്ലൂ​ർ, ഇ​രി​ങ്ങാ​ല​ക്കു​ട നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് കു​ടും​ബ​യോ​ഗ​ങ്ങ​ൾ ന​ട​ന്ന​ത്.

നേ​ര​ത്തെ ‘എ​സ്.​ജി വി​ത്ത് കോ​ഫീ’ പ​രി​പാ​ടി​യാ​യി കോ​ർ​ണ​ർ യോ​ഗ​ങ്ങ​ളാ​യി​ട്ടാ​ണ് സു​രേ​ഷ് ഗോ​പി യോ​ഗ​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്ന​ത്. ഇ​ത് നി​യോ​ജ​ക​മ​ണ്ഡ​ലം ത​ല​ത്തി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ElectionsThrissur News
News Summary - TN Prathapan's cutout in Guruvayur before the announcement of the candidate
Next Story