തിരുവെങ്കിടത്തേക്ക് അവശേഷിക്കുന്ന റോഡും അടയുന്നു
text_fieldsതിരുവെങ്കിടത്തേക്കുള്ള റോഡ് അടയുന്നതില്‍ പ്രതിഷേധിക്കുന്നവരുമായി നഗരസഭ ചെയര്മാന് എം. കൃഷ്ണദാസ് ചർച്ച
നടത്തുന്നു
ഗുരുവായൂര്‍: മേൽപാലത്തിന്റെ ഭാഗമായുള്ള നിര്‍മാണങ്ങള്‍ തിരുവെങ്കിടത്തേക്കുള്ള റോഡ് തടസ്സപ്പെടുത്തുന്നതായി ആരോപിച്ച് ബ്രദേഴ്സ് ക്ലബിന്റെ ആക്ഷന്‍ കൗണ്‍സില്‍ പ്രതിഷേധിച്ചു. റെയില്‍വേയുടെ ഭാഗമായി വഴികള്‍ അടഞ്ഞുപോയ തിരുവെങ്കിടത്തേക്ക് അവശേഷിക്കുന്ന റോഡും അടയുന്നതായി ആരോപിച്ചായിരുന്നു പ്രതിഷേധം. ബാലന് വാറണാട്ട്, രവികുമാര്‍ കാഞ്ഞുള്ളി, കെ.ടി.സഹദേവന്, പി.ഐ. ലാസര്‍, ശശി വാറണാട്ട്, ആന്റോ പുത്തൂര്‍, ചന്ദ്രന് ചങ്കത്ത്, രാജു പട്ടത്തയില്‍, എം.ശ്രീനാരായണന്, എന്‍.കെ.ലോറന്‍സ്, ജോസഫ് ടിറ്റോ,ബി.കലാവതി, ടി.വി.ജോസ് എന്നിവര്‍ നേതൃത്വം നല്കി. നഗരസഭാ ചെയര്മാന് എം.കൃഷ്ണദാസ്, വാര്‍ഡ് കൗണ്‍സിലര്‍മാരായ വി.കെ.സുജിത്ത്, ദേവിക ദിലീപ് എന്നിവര്‍ സ്ഥലത്തെത്തി ചര്‍ച്ച നടത്തി.
മേൽപാലത്തിന്റെ ഭാഗമായ അനുബന്ധ പ്രവൃത്തികളാണ് നടക്കുന്നതെന്ന് കരാറുകാര്‍ അറിയിച്ചു. തിരുവെങ്കിടത്തേക്ക് ഗതാഗതം തടസ്സപ്പെടാത്ത രീതിയില്‍ പ്രവൃത്തി പൂര്‍ത്തിയാക്കുന്ന കാര്യം പരിശോധിക്കാമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

