Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightGuruvayoorchevron_rightസംസ്ഥാനത്തെ ഏറ്റവും...

സംസ്ഥാനത്തെ ഏറ്റവും വലിയ ഗവ. ഗസ്റ്റ് ഹൗസ് ഗുരുവായൂരില്‍

text_fields
bookmark_border
സംസ്ഥാനത്തെ ഏറ്റവും വലിയ ഗവ. ഗസ്റ്റ് ഹൗസ് ഗുരുവായൂരില്‍
cancel
camera_alt

വ്യാ​ഴാ​ഴ്ച ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന ഗു​രു​വാ​യൂ​രി​ലെ ഗ​വ. ഗ​സ്റ്റ് ഹൗ​സ്

ഗുരുവായൂര്‍: കിഴക്കെ നടയില്‍ സംസ്ഥാന ടൂറിസം വകുപ്പ് നിര്‍മിച്ച ഗവ. ഗസ്റ്റ് ഹൗസിന്റെ ഉദ്ഘാടനം ഫെബ്രുവരി 19ന് നടക്കുമെന്ന് എന്‍.കെ. അക്ബര്‍ എം.എല്‍.എ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. വ്യാഴാഴ്ച രാവിലെ 10ന് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വഹിക്കും. സംസ്ഥാനത്തെ ഏറ്റവും വലിയ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസാണ് ഗുരുവായൂരില്‍ പൂര്‍ത്തിയായിട്ടുള്ളത്.

31.95 കോടി ചെലവില്‍ എട്ട് നിലകളിലായി 59926 ചതുരശ്ര അടിയിലാണ് കെട്ടിടം നിര്‍മിച്ചിട്ടുള്ളത്. ബേസ്മെന്റ് ഫ്ലോറില്‍ കാര്‍ പാര്‍ക്കിങ് സൗകര്യമുണ്ട്. ഗ്രൗണ്ട് ഫ്ലോറില്‍ റിസപ്ഷന്‍, ലോബി, കിച്ചണ്‍, ഡൈനിങ്, സുവനീര്‍ ഷോപ്പ്, ട്രാവല്‍ ഡെസ്‌ക് എന്നിവയുണ്ട്. മറ്റ് നിലകളിലായി 50 ഡബിള്‍ റൂമുകളും നാല് സ്യൂട്ട് മുറികളുമുണ്ട്. ഇതിന് പുറമെ രാഷ്ട്രത്തലവന്മാര്‍ക്കടക്കം താമസിക്കാന്‍ സൗകര്യമുള്ള പ്രസിഡന്‍ഷ്യല്‍ സ്യൂട്ടുമുണ്ട്.

ഹ്യുമന്‍ ആന്‍ഡ് ബാഗ് സ്‌കാനര്‍, സെക്യൂരിറ്റി കാബിന്‍ എന്നിവയുമുണ്ട്. 2019 മാര്‍ച്ച് ഒന്നിനാണ് കെട്ടിടത്തിന് തറക്കല്ലിട്ടത്. എന്നാല്‍, വ്യവഹാരങ്ങള്‍ മൂലം നിര്‍മാണം നീണ്ടു. എ.സി ഡബിള്‍ ബെഡ് റൂമിന് ഇവിടെ 2500 രൂപയാണ് നിരക്ക്. stateprotocol.kerala.gov.in എന്ന വെബ്സൈറ്റ് വഴി മുറികള്‍ ബുക്ക് ചെയ്യാം. എന്‍.കെ. അക്ബര്‍ എം.എല്‍.എ, ഗുരുവായൂര്‍ നഗരസഭാധ്യക്ഷ സുനിത അരവിന്ദന്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ടി.സി. മനോജ്, ഗസ്റ്റ് ഹൗസ് മാനേജര്‍ എന്‍.കെ. ബിജു എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:guruvayurGovernment guest housePWD departmentPA Muhammed Riyas
News Summary - The state's largest government guest house is in Guruvayur
Next Story