ഗുരുവായൂർ മേൽപാലം നാടിന് സമർപ്പിക്കാൻ മുഖ്യമന്ത്രിയെത്തും
text_fieldsഗുരുവായൂർ: കാത്തിരിപ്പിനൊടുവിൽ ഗുരുവായൂർ റെയിൽവേ മേൽപാലം നാടിന് സമർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെത്തും. അടുത്തയാഴ്ച ഉദ്ഘാടന തീയതി നിശ്ചയിക്കുമെന്ന് എൻ.കെ. അക്ബർ എം.എൽ.എ അവലോകന യോഗത്തിൽ അറിയിച്ചു. നവംബർ ഒന്നിന് മുമ്പ് പണികളെല്ലാം തീർക്കുമെന്ന് കരാറുകാർ അറിയിച്ചു.
ഈ മാസം 25ന് പാലത്തിന് മുകളിലെ റോഡിന്റെ ടാറിങ് പൂർത്തീകരിക്കും. പാലത്തിന് മുകളിലും സർവിസ് റോഡിലും സോളാർ ലൈറ്റുകൾ സ്ഥാപിക്കും. സർവിസ് റോഡിലെ കാനകളുടെ നിർമാണം വേഗത്തിൽ പൂർത്തീകരിക്കണമെന്ന് നഗരസഭ സെക്രട്ടറി എച്ച്. അഭിലാഷ് കുമാർ കരാറുകാരോട് ആവശ്യപ്പെട്ടു. ടെമ്പിൾ എസ്.എച്ച്.ഒ സി. പ്രേമാനന്ദ കൃഷ്ണൻ, മുനിസിപ്പൽ എൻജിനീയർ ഇ. ലീല എന്നിവർ സംസാരിച്ചു.
പാലത്തിന് താഴെ ഓപൺ ജിം, പ്രഭാത നടപ്പാത
ഗുരുവായൂർ: മേൽപാലത്തിന് താഴെ ഓപൺ ജിംനേഷ്യവും പ്രഭാത നടത്തത്തിന് പാതയും വരും. ഇതിനാവശ്യമായ തുക എം.എൽ.എ ഫണ്ടിൽനിന്ന് അനുവദിക്കുമെന്ന് എൻ.കെ. അക്ബർ എം.എൽ.എ അറിയിച്ചു. പാലത്തിന് ചുവട്ടിലും വെളിച്ചം ഉറപ്പാക്കും. അടിഭാഗത്ത് ടൈൽ വിരിക്കുകയും പൂന്തോട്ടം ഒരുക്കുകയും ചെയ്യുന്നുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

