ഗുരുവായൂര്‍ ക്ഷേത്രം കിഴക്കേനടയിലെ ബോര്‍ഡ് തകര്‍ന്നു
text_fieldsതകര്‍ന്നുവീണ ബോര്‍ഡ് ‘നന്ദനം’ സിനിമയില്‍
ഗുരുവായൂര്‍: ‘നന്ദനം’ സിനിമയുടെ എന്‍ഡ് ടൈറ്റിലിൽ ആസ്വാദക മനസ്സുകളില്‍ ഇടം നേടിയ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേ നടപ്പുരയുടെ മുകളിലെ 15 അടിയോളം വലുപ്പമുള്ള ബോര്‍ഡ് തകര്‍ന്നുവീണു. സത്രം ഗേറ്റിന് മുന്നില്‍ ‘ഓം നമോ നാരായണ’ എന്നെഴുതിയ ബോര്‍ഡാണ് ബുധനാഴ്ച രാവിലെ ഏഴോടെ പൊട്ടിവീണത്.
25 അടി ഉയരത്തില്‍നിന്നാണ് ബോര്‍ഡ് വീണത്. ഈ സമയത്ത് താഴെ വാഹനപൂജ നടക്കുന്ന കോയ്മ നില്‍പ്പുണ്ടായിരുന്നു. വീഴും മുമ്പ് അൽപസമയം വയറുകളില്‍ ഉടക്കിനിന്നതിനാല് താഴെയുള്ളവര്‍ക്ക് ഒഴിഞ്ഞുമാറാനായി. ശബരിമല തീർഥാടകരടക്കം ദര്‍ശനത്തിന് നിരവധി ഭക്തരുള്ളപ്പോഴായിരുന്നു സംഭവം.