സേനാനായകെൻറ ഓർമയിൽ ക്ഷേത്രനഗരി
text_fieldsബിപിൻ റാവത്തും ഭാര്യ മധുലികയും ഗുരുവായൂർ ആനത്താവളത്തിൽ
ഗുരുവായൂർ: സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിെൻറയും ഭാര്യ മധുലിക റാവത്തിെൻറയും ഓർമയിൽ ക്ഷേത്ര നഗരം. സംയുക്ത സൈനിക മേധാവിയായ ശേഷം കഴിഞ്ഞ ഏപ്രിൽ മൂന്നിനാണ് റാവത്തും ഭാര്യയും ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയത്. 10,001 രൂപയും ഒരു ഉരുള കളഭവും വഴിപാട് ചെയ്തു.
മമ്മിയൂർ ക്ഷേത്രത്തിലും ദർശനം നടത്തി. ആനത്താവളത്തിലെത്തി ആനകളെ തൊട്ടുതലോടാനും അവക്ക് മധുരം നൽകാനും സേനാനായകൻ സമയം കണ്ടെത്തിയിരുന്നു. ആനത്താവളത്തിെൻറ ചരിത്രത്തെക്കുറിച്ചും ആനകളെക്കുറിച്ചുമെല്ലാം ഏറെ താൽപര്യപൂർവം അദ്ദേഹം ചോദിച്ചറിഞ്ഞതായി ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് പറഞ്ഞു. വീണ്ടും ഗുരുവായൂരിലെത്താമെന്നും പറഞ്ഞാണ് റാവത്തും ഭാര്യയും മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

