ബാങ്ക് ജീവനക്കാരനെ മർദിച്ച് പണം കവർന്ന പ്രതി അറസ്റ്റിൽ
text_fieldsമണികണ്ഠൻ
ഗുരുവായൂർ: കോട്ടപ്പടിയിൽ സ്വകാര്യ ബാങ്ക് ജീവനക്കാരനെ മർദിച്ച് പണവും രേഖകളും കവർന്ന കേസിലെ പ്രതിയെ ഗുരുവായൂർ പൊലീസ് അറസ്റ്റ് ചെയ്തു. പഴഞ്ഞി പെങ്ങാമുക്ക് സ്വദേശി ചുരുളിയിൽ മണികണ്ഠനെയാണ് (23) അറസ്റ്റ് ചെയ്തത്. രണ്ട് മാസത്തോളമായി പാലക്കാട്, മലപ്പുറം, എറണാകുളം ജില്ലകളിലായി ഒളിവിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ഇൻസ്പെക്ടർ വി.വി. വിമൽ, എസ്.ഐ കെ.ജി. ജയപ്രദീപ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ കെ.പി. ഉദയകുമാർ, കൃഷ്ണപ്രസാദ്, വി.പി. സുമേഷ് , എസ്. അഭിനന്ദ് , ടി.കെ. നിഷാദ് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഈ കേസിൽ പിള്ളകോളനി ഐനിക്കൽ ജാസിൽ (23), താമരയൂർ വൈശ്യം വീട്ടിൽ മൻസിഫ് (26), പിള്ള കോളനി ചുള്ളിപറമ്പിൽ വിഷ്ണു (23) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

