Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രമേഷിെൻറ ആത്മഹത്യ;പണം പലിശക്ക് കൊടുത്തവരുടെ വീടുകളിൽ പരിശോധന
text_fieldsbookmark_border
ഗുരുവായൂർ: കോട്ടപ്പടി പരിയാരത്ത് രമേഷിെൻറ ആത്മഹത്യയുമായി ബന്ധപ്പെട്ട് പണം പലിശക്ക് കൊടുത്തവരുടെ വീടുകളിൽ പൊലീസ് പരിശോധന നടത്തി. ഈ മാസം 12നാണ് രമേഷ് (52) ആത്മഹത്യ ചെയ്തത്.
5000 രൂപ വായ്പയെടുത്തതിെൻറ പേരില്‍ ബ്ലേഡ് മാഫിയയില്നിന്നുണ്ടായ ഭീഷണി മൂലമാണ് രമേഷ് ആത്മഹത്യ ചെയ്തതെന്ന് കാണിച്ച് ഭാര്യ കവിത പൊലീസിൽ പരാതി നൽകിയിരുന്നു. തെൻറ വ്യാജ മൊഴി പൊലീസ് രേഖപ്പെടുത്തിയെന്ന് കാണിച്ച് കവിതയുടെ സഹോദരൻ കനകേഷും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകി. എ.സി.പി കെ.ജി. സുരേഷ് രമേഷിെൻറ വീട്ടിലെത്തി ഭാര്യ കവിത, ബന്ധുക്കൾ എന്നിവരിൽ നിന്ന് മൊഴി രേഖപ്പെടുത്തി.
ഒരു സ്ത്രീ ഉൾപ്പെടെ രണ്ട് പേർക്കെതിരെ മണി ലെൻഡിങ് നിയമപ്രകാരം കേസ് എടുത്തിട്ടുണ്ട്. ഇവരുടെ വീടുകളിലാണ് പരിശോധന നടത്തിയത്.
Next Story

