നഗരസഭ ഓഫിസിന് മുന്നിലെ മരങ്ങൾ മുറിച്ചതിൽ പ്രതിഷേധം
text_fieldsഗുരുവായൂർ നഗരസഭ ഓഫിസിന് മുന്നിലെ മരങ്ങൾ മുറിച്ചപ്പോൾ
ഗുരുവായൂർ : നഗരസഭ ഓഫിസ് മന്ദിരത്തിനുമുന്നിൽ വർഷങ്ങളായി നിന്നിരുന്ന മരങ്ങൾ മുറിച്ചതിൽ പ്രതിപക്ഷ നേതാവ് കെ.പി. ഉദയൻ പ്രതിഷേധിച്ചു. കാരണമില്ലാതെ പത്തോളം മരങ്ങൾ മുറിച്ചുമാറ്റിയത് ചെയർമാനും മരംമുറിക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥരും ജനങ്ങളോട് വിശദീകരിക്കണമെന്നും ആവശ്യപ്പെട്ടു.
എന്നാൽ, നഗരസഭ വളപ്പിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ ശിഖരങ്ങൾ വീണ് അപകടം സംഭവിക്കാൻ തുടങ്ങിയതിനാലാണ് മരങ്ങൾ മുറിച്ചതെന്ന് ചെയർമാൻ എം. കൃഷ്ണദാസ് വിശദീകരിച്ചു. 30 വർഷം മുമ്പ് നട്ട അലങ്കാര മരങ്ങളാണിവ. മരങ്ങൾ പൂർണമായി നശിപ്പിക്കാതെ ഇനിയും വളരുന്ന രീതിയിലാണ് മുറിച്ചിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി.

