സര്‍ഗാത്മകതയുടെ ജാലകം തുറന്ന്...
text_fieldsകാലിക്കറ്റ് യൂനിവേഴ്സിറ്റി ഡിസോൺ കലോത്സവത്തിനെത്തിയ മത്സരാർഥി ഭരതനാട്യവേദിയായ ജൂബിലി ഓഡിറ്റോറിയത്തിന്റെ കവാടത്തിൽ കൂട്ടുകാരുടെ വിളി കേട്ട് തിരിഞ്ഞപ്പോൾ
ഗുരുവായൂര്‍: സര്‍ഗാത്മകതയുടെ വസന്തം വിരിയിച്ച് അരിയന്നൂര്‍ കുന്നിന്റെ നെറുകയില്‍ ഡി സോണ്‍ കലോത്സവത്തിന് തിരിതെളിഞ്ഞു. ശ്രീകൃഷ്ണ കോളജില്‍ നാല് വേദികളിലായി നടക്കുന്ന മത്സരങ്ങള്‍ തിരക്കഥാകൃത്ത് പി.വി. ഷാജികുമാര്‍ ഉദ്ഘാടനം ചെയ്തു. കലോത്സവങ്ങള്‍ മത്സരങ്ങളാക്കാതെ കലയുടെ ഉത്സവ മാമാങ്കങ്ങളാക്കണമെന്ന് അദ്ദേഹം പറഞ്ഞു. പി.എം. മൃദുല്‍ അധ്യക്ഷത വഹിച്ചു.
മിമിക്രി കലാകാരന് പ്രതിജ്ഞന്‍ മുഖ്യാതിഥിയായി. യൂനിവേഴ്സിറ്റി യൂനിയന്‍ ചെയര്മാന് ടി. സ്നേഹ, ജനറല്‍ സെക്രട്ടറി മുഹമ്മദ് അഷ്റഫ്, പ്രിന്‍സിപ്പല്‍ ഡോ. പി.എസ്. വിജോയ് എന്നിവര്‍ സംസാരിച്ചു. മേള മൂന്ന് ദിവസം പിന്നിടുമ്പോള്‍ 75 പോയന്റുമായി കേരള വർമ കോളജാണ് മുന്നില്‍. 56 പോയന്റുമായി ഇരിങ്ങാലക്കുട ക്രൈസ്റ്റും 43 പോയന്റുമായി തൃശൂർ സെന്റ് തോമസും പിന്നിലുണ്ട്. ബുധനാഴ്ചയാണ് സമാപനം.

