ഒരുവര്‍ഷം ഒരുലക്ഷം സംരംഭം; ഗുരുവായൂര്‍ ഒന്നാമത്
text_fieldsഗുരുവായൂര്‍: വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംസ്ഥാനത്ത് ഈ വര്‍ഷം ഒരു ലക്ഷം പുതിയ സംരംഭങ്ങള്‍ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന 'ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം' പദ്ധതിയിൽ ഗുരുവായൂർ നഗരസഭ ജില്ലയിൽ ഒന്നാമത്.
പദ്ധതി ആറ് മാസം പിന്നിട്ടപ്പോൾ തദ്ദേശ സ്ഥാപനങ്ങള്‍ക്കായുള്ള ലക്ഷ്യത്തില്‍ ഗുരുവായൂര്‍ 85 ശതമാനം യൂനിറ്റുകള്‍ രൂപവത്കരിച്ചു. ഇതുവഴി 3.93 കോടിയുടെ നിക്ഷേപമുണ്ടായി. 196 വ്യക്തികള്‍ക്ക് തൊഴിലും ലഭിച്ചു.
യൂനിറ്റുകളില്‍ 17 എണ്ണം അഗ്രോ ഫുഡ് വിഭാഗത്തിലും 16 എണ്ണം ഗാര്‍മെന്റ്സ് വിഭാഗത്തിലും 23 എണ്ണം കച്ചവട വിഭാഗത്തിലും ശേഷിക്കുന്നവ സേവന മേഖലയിലുമാണ്. നഗരസഭയിലെ വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെയാണ് പദ്ധതി വിജയിച്ചതെന്ന് ചെയർമാൻ എം. കൃഷ്ണദാസ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

