ഗുരുവായൂര്‍: ചെമ്പൈ സംഗീത മണ്ഡപത്തില്‍ നാദാര്‍ച്ചനയുമായി അമ്മയും മകളും. ദേവസ്വം ഔദ്യോഗിക ഫോട്ടോഗ്രാഫര്‍ 'ഭാവന' ഉണ്ണികൃഷ്ണെൻറ ഭാര്യ ദീപയും മകള്‍ നിരഞ്ജന മേനോനുമാണ് നാദാര്‍ച്ചന നടത്തിയത്. തൃശൂരില്‍ രാഗാഞ്ജലിയെന്ന നൃത്ത സംഗീത വിദ്യാലയം നടത്തുന്ന ദീപ 'അന്നപൂര്‍ണേ വിശാലാക്ഷീ' എന്ന കീര്‍ത്തനമാണ് പാടിയത്.
അമ്മയുടെ കീര്‍ത്തനാലാപനത്തിന് ശേഷമായിരുന്നു ഇലക്ട്രിക് ഗിറ്റാറില്‍ മകളുടെ നാദാര്‍ച്ചന. പിലു രാഗത്തിലുള്ള 'ഭജരെ യദുനാദം' എന്ന കൃതിയാണ് വായിച്ചത്. സൗണ്ട് എന്‍ജിനിയര്‍ ജിേൻറാ പോളാണ് നിരഞ്ജനയുടെ ഗുരു. വെസ്റ്റേണ്‍ ഗിറ്റാറില്‍ ലണ്ടന്‍ ട്രിനിറ്റി കോളജില്‍ നിന്ന് ആറാം ഗ്രേഡ് കരസ്ഥമാക്കിയിട്ടുണ്ട്.