മാതൃക ഹരിത പോളിങ് ബൂത്ത് സ്ഥാപിച്ചു
text_fieldsമാതൃക ഹരിത പോളിങ് ബൂത്ത്
ഗുരുവായൂര്: ഹരിതചട്ടം പാലിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നതിന്റെ പ്രചാരണ ഭാഗമായി നഗരസഭ കിഴക്കെ നടയിൽ മാതൃക ഹരിത പോളിങ് ബൂത്ത് സ്ഥാപിച്ചു.
തെരഞ്ഞെടുപ്പ് കമീഷന്റെയും ശുചിത്വ മിഷന്റെയും നിർദേശാനുസരണമാണ് ബൂത്ത് സ്ഥാപിച്ചത്. നഗരസഭ എൻജിനീയര് ഇ. ലീല ഉദ്ഘാടനം നിര്വഹിച്ചു. ഗുരുവായൂര് മണ്ഡലം ഗ്രീന് പ്രോട്ടോകോള് നോഡല് ഓഫിസറും ക്ലീന്സിറ്റി മാനേജരുമായ കെ.എസ്. ലക്ഷ്മണന്, സൂപ്രണ്ട് എ.എം. നൗഷാദ്, സീനിയര് പബ്ലിക് ഹെല്ത്ത് ഇന്സ്പെക്ടര്മാരായ സി. റഫീക്ക്, കെ. വിനോദ്കുമാര് എന്നിവർ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

