കുളിമുറിയില്‍ ചാരായം വാറ്റിയ ആള് അറസ്റ്റില്‍
text_fieldsഗുരുവായൂര്‍: കുളിമുറിയില്‍ ചാരായം വാറ്റിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ടാണശ്ശേരി മണത്തില്‍ ശിവദാസാണ് (43) അറസ്റ്റിലായത്. ഗുരുവായൂര്‍ എസ്.എച്ച്.ഒ പി.കെ. മനോജ്കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ രാത്രിയില്‍ നടത്തിയ പരിശോധനയിലാണ് പ്രതി തന്റെ വീടിന്റെ കുളിമുറിയില്‍ ചാരായം വാറ്റിക്കൊണ്ടിരിക്കുന്നത് കണ്ടെത്തിയത്.
അഞ്ച് ലിറ്റര്‍ നാടന്‍ ചാരായവും നൂറ് ലിറ്റര്‍ വാഷും വാറ്റുവാന്‍ ഉപയോഗിച്ച സാധന സാമഗ്രികളും പിടിച്ചെടുത്തു. എസ്.ഐമാരായ കെ.ജി. ജയപ്രദീപ്, കെ.എന്‍. സുകുമാരന്‍, എ.എസ്.ഐമാരായ എം.ആര്. സജീവ്, കെ.ബി. ജലീല്‍, പി.എസ്. സന്തോഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

