Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightGuruvayoorchevron_rightമധുസൂദനന്‍ നമ്പൂതിരി...

മധുസൂദനന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

text_fields
bookmark_border
Madhusudan Namboothiri
cancel
camera_alt

മ​ധു​സൂ​ദ​ന​ന്‍ ന​മ്പൂ​തി​രി​

ഗു​രു​വാ​യൂ​ര്‍: ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര മേ​ല്‍ശാ​ന്തി​യാ​യി വ​ട​ക്കാ​ഞ്ചേ​രി പ​ന​ങ്ങാ​ട്ടു​ക​ര പ​ള്ളി​ശ്ശേ​രി മ​ന​യി​ലെ മ​ധു​സൂ​ദ​ന​ന്‍ ന​മ്പൂ​തി​രി​യെ (53) തെ​ര​ഞ്ഞെ​ടു​ത്തു. ര​ണ്ടാം ത​വ​ണ​യാ​ണ് ഇ​ദ്ദേ​ഹം ഗു​രു​വാ​യൂ​രി​ല്‍ മേ​ല്‍ശാ​ന്തി​യാ​വു​ന്ന​ത്. പി​താ​വ് സു​ബ്ര​ഹ്‌​മ​ണ്യ​ന്‍ ന​മ്പൂ​തി​രി, മു​ണ്ട​യൂ​ര്‍ ശ്രീ​ധ​ര​ന്‍ ന​മ്പൂ​തി​രി എ​ന്നി​വ​രി​ല്‍ നി​ന്നാ​ണ് പൂ​ജാ​വി​ധി​ക​ള്‍ പ​ഠി​ച്ച​ത്.

നി​ല​വി​ല്‍ നെ​ല്ലു​വാ​യ് ധ​ന്വ​ന്ത​രി ക്ഷേ​ത്ര​ത്തി​ലെ മേ​ല്‍ശാ​ന്തി​യാ​ണ്. 20 വ​ര്‍ഷ​മാ​യി കൊ​ച്ചി​ന്‍ ദേ​വ​സ്വം ബോ​ര്‍ഡി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്നു. ചോ​റ്റാ​നി​ക്ക​ര, പ​ന​ങ്ങാ​ട്ടു​ക​ര ക്ഷേ​ത്ര​ങ്ങ​ളി​ല്‍ മേ​ല്‍ശാ​ന്തി​യാ​യി​രു​ന്നു. ഭാ​ര്യ: ളാ​യി​ക്കോ​ട്ട് മ​ന​യി​ല്‍ നി​ഷ. മ​ക്ക​ള്‍: ശ്രാ​വ​ണ്‍ (ഫെ​ഡ​റ​ല്‍ ബാ​ങ്ക്, ആ​ലു​വ), ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍. ഏ​പ്രി​ല്‍ ഒ​ന്നു മു​ത​ല്‍ ആ​റു​മാ​സ​മാ​ണ് പു​തി​യ മേ​ല്‍ശാ​ന്തി​യു​ടെ കാ​ലാ​വ​ധി. മാ​ര്‍ച്ച് 31ന് ​രാ​ത്രി ചു​മ​ത​ല​യേ​ല്‍ക്കും. അ​തി​ന് മു​മ്പ് 12 ദി​വ​സം ക്ഷേ​ത്ര​ത്തി​ല്‍ ഭ​ജ​ന​മി​രി​ക്കും. ഇ​ത്ത​വ​ണ 56 പേ​രാ​ണ് മേ​ല്‍ശാ​ന്തി സ്ഥാ​ന​ത്തേ​ക്ക് അ​പേ​ക്ഷി​ച്ചി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:guruvayur
News Summary - Madhusudan Namboothiri Guruvayur Melsanthi
Next Story