Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightGuruvayoorchevron_rightവോ​ട്ടു​ത്സ​വ...

വോ​ട്ടു​ത്സ​വ ആ​ര​വ​ങ്ങ​ളോ​ടെ സു​നി​ല്‍കു​മാ​ര്‍ ക്ഷേ​ത്ര ന​ഗ​രി​യി​ല്‍

text_fields
bookmark_border
വോ​ട്ടു​ത്സ​വ ആ​ര​വ​ങ്ങ​ളോ​ടെ സു​നി​ല്‍കു​മാ​ര്‍ ക്ഷേ​ത്ര ന​ഗ​രി​യി​ല്‍
cancel
camera_alt

ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര പ​രി​സ​ര​ത്തെ​ത്തി​യ വി.​എ​സ്. സു​നി​ല്‍കു​മാ​ര്‍ ഭ​ക്ത​രു​മാ​യി സം​സാ​രി​ക്കു​ന്നു

ഗു​രു​വാ​യൂ​ര്‍: ക്ഷേ​ത്രോ​ത്സ​വ തി​മി​ര്‍പ്പി​ല​മ​ര്‍ന്നി​രി​ക്കു​ന്ന ക്ഷേ​ത്ര ന​ഗ​രി​യി​ല്‍ വോ​ട്ടു​ത്സ​വ​ത്തി​ന്റെ ആ​ര​വ​ങ്ങ​ളു​മാ​യി എ​ല്‍.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍ഥി വി.​എ​സ്. സു​നി​ല്‍കു​മാ​റെ​ത്തി. കി​ഴ​ക്കെ​ന​ട​യി​ല്‍ വാ​ദ്യ മേ​ള​ങ്ങ​ളോ​ടെ​യാ​ണ് സ്ഥാ​നാ​ര്‍ഥി​യെ പ്ര​വ​ര്‍ത്ത​ക​ര്‍ വ​ര​വേ​റ്റ​ത്.

നേ​താ​ക്ക​ള്‍ക്കും പ്ര​വ​ര്‍ത്ത​ക​ര്‍ക്കു​മൊ​പ്പം ക്ഷേ​ത്ര പ​രി​സ​ര​ത്തെ​ത്തി​യ സു​നി​ല്‍കു​മാ​ര്‍ ഉ​ത്സ​വ​ക​ഞ്ഞി കു​ടി​ക്കു​ക​യും ചെ​യ്തു. ദേ​വ​സ്വം എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​യാ​യ കെ. ​ര​മേ​ശ​ന്‍ പൊ​ന്നാ​ട അ​ണി​യി​ച്ചു. കേ​ര​ള വ​ര്‍മ​യി​ല്‍ സു​നി​ല്‍കു​മാ​റി​ന്റെ അ​ധ്യാ​പ​ക​ന്‍ കൂ​ടി​യാ​യി​രു​ന്ന ദേ​വ​സ്വം ചെ​യ​ര്‍മാ​ന്‍ ഡോ. ​വി.​കെ. വി​ജ​യ​ന്‍ ത​ന്റെ വി​ദ്യാ​ര്‍ഥി​ക്ക​രി​കി​ലെ​ത്തി വി​ശേ​ഷ​ങ്ങ​ള്‍ ചോ​ദി​ച്ച​റി​ഞ്ഞു.

ദേ​വ​സ്വം ഭ​ര​ണ​സ​മി​തി അം​ഗം സി. ​മ​നോ​ജ്, അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ കെ.​പി. വി​ന​യ​ൻ എ​ന്നി​വ​ർ ചെ​യ​ര്‍മാ​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. മു​ന്‍ എം.​പി​യും ദേ​വ​സ്വം ഭ​ര​ണ​സ​മി​തി അം​ഗ​വു​മാ​യ ചെ​ങ്ങ​റ സു​രേ​ന്ദ്ര​ന്‍, മു​ന്‍ എം.​എ​ല്‍.​എ​മാ​രാ​യ കെ.​വി. അ​ബ്ദു​ള്‍ ഖാ​ദ​ര്‍, പി.​ടി. കു​ഞ്ഞു​മു​ഹ​മ്മ​ദ്, ഗീ​ത ഗോ​പി, സി.​പി.​എം ജി​ല്ല ക​മ്മി​റ്റി അം​ഗം സി. ​സു​മേ​ഷ്, ഏ​രി​യ സെ​ക്ര​ട്ട​റി ടി.​ടി. ശി​വ​ദാ​സ​ന്‍, ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി കെ.​ആ​ര്‍. സൂ​ര​ജ്, സി.​പി.​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പി. ​മു​ഹ​മ്മ​ദ് ബ​ഷീ​ര്‍, ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍പേ​ഴ്‌​സ​ന്‍ അ​നീ​ഷ്മ ഷ​നോ​ജ്, സ്റ്റാ​ന്‍ഡി​ങ് ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ എ.​എം. ഷെ​ഫീ​ര്‍, എ​ന്നി​വ​ര്‍ സ്ഥാ​നാ​ര്‍ഥി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sunil KumarThrissur NewsLok Sabha Elections 2024
News Summary - Lok-Sabha-Election-Thrissur-Sunil-Kumar
Next Story