Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightGuruvayoorchevron_rightഗുരുവായൂര്‍...

ഗുരുവായൂര്‍ ദേവസ്വത്തി​െൻറ ലോക്കറ്റ് വിറ്റതില്‍ 27.5 ലക്ഷത്തി​െൻറ കുറവ്; അന്വേഷണം തുടങ്ങി

text_fields
bookmark_border
ഗുരുവായൂര്‍ ദേവസ്വത്തി​െൻറ ലോക്കറ്റ്  വിറ്റതില്‍ 27.5 ലക്ഷത്തി​െൻറ കുറവ്; അന്വേഷണം തുടങ്ങി
cancel

ഗു​രു​വാ​യൂ​ര്‍: ദേ​വ​സ്വ​ത്തി​െൻറ സ്വ​ര്‍ണം, വെ​ള്ളി ലോ​ക്ക​റ്റ്​ വി​റ്റ വ​ക​യി​ൽ അ​ക്കൗ​ണ്ടി​ല്‍ 27.5 ല​ക്ഷം രൂ​പ​യു​ടെ കു​റ​വ് ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ര​ണ്ട് ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കെ​തി​രെ​യാ​ണ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച​യാ​ണ് ദേ​വ​സ്വം ടെം​പി​ള്‍ പൊ​ലീ​സി​ന് ദേ​വ​സ്വം പ​രാ​തി ന​ല്‍കി​യ​ത്. ലോ​ക്ക​റ്റ് വി​റ്റ വ​ക​യി​ല്‍ പ​ഞ്ചാ​ബ് നാ​ഷ​ന​ല്‍ ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്‍ നി​ക്ഷേ​പി​ച്ച തു​ക​യി​ലാ​ണ് 27.5 ല​ക്ഷ​ത്തി​െൻറ കു​റ​വ് ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ന്ദ​കു​മാ​റെ​ന്ന ഉ​ദ്യോ​ഗ​സ്ഥ​നെ ബാ​ങ്ക് സ​സ്‌​പെ​ന്‍ഡ് ചെ​യ്തി​ട്ടു​ണ്ട്. കു​റ​വു​വ​ന്ന തു​ക​യി​ല്‍ 16 ല​ക്ഷം രൂ​പ ബാ​ങ്ക് തി​രി​ച്ച​ട​ച്ചു. നോ​ട്ട് നി​രോ​ധ​ന കാ​ലം മു​ത​ല്‍ ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ല്‍ ന​ട​ന്ന സ്വ​ര്‍ണ ലോ​ക്ക​റ്റ് വി​ല്‍പ​ന​യെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ക്ഷേ​ത്ര ര​ക്ഷാ​സ​മി​തി രം​ഗ​ത്തെ​ത്തി.

ഇ​പ്പോ​ള്‍ പു​റ​ത്തു​വ​ന്ന 27.5 ല​ക്ഷ​ത്തി​െൻറ ന​ഷ്​​ടം മ​ഞ്ഞു​മ​ല​യു​ടെ അ​ഗ്രം മാ​ത്ര​മാ​ണ്. ദേ​വ​സ്വം ധ​ന​കാ​ര്യ വി​ഭാ​ഗ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും ബാ​ങ്കു​ദ്യോ​ഗ​സ്ഥ​രും ത​മ്മി​ലെ ബ​ന്ധ​ങ്ങ​ളും ബാ​ങ്ക് വ​ഴി​യു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ള്‍, സ​മ്മാ​ന​ങ്ങ​ള്‍, ഉ​ല്ലാ​സ​യാ​ത്ര​ക​ള്‍ എ​ന്നി​വ സം​ബ​ന്ധി​ച്ച ആ​രോ​പ​ണ​ങ്ങ​ളു​ടെ നി​ജ​സ്ഥി​തി​യും അ​ന്വേ​ഷി​ച്ച് ഭ​ക്ത​രെ ബോ​ധ്യ​പ്പെ​ടു​ത്ത​ണ​മെ​ന്ന്​ ര​ക്ഷാ​സ​മി​തി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം. ​ബി​ജേ​ഷ് ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:guruvayoor devaswam
News Summary - Locket of Guruvayoor Devaswam 27.5 lakh less than sales; The investigation began
Next Story