ലോക്ഡൗണിൽ കല്യാണ മണ്ഡപം അടച്ചു; മഞ്ജുളാൽത്തറ മണ്ഡപമായി
text_fieldsഗുരുവായൂർ ക്ഷേത്ര കല്യാണ മണ്ഡപം അടച്ചതിനാൽ മഞ്ജുളാൽത്തറക്ക് സമീപം നടന്ന വിവാഹം
ഗുരുവായൂർ: ക്ഷേത്ര സന്നിധിയിൽ വിവാഹം നിശ്ചയിച്ച ദിവസം ലോക്ഡൗൺ ആരംഭിച്ചതോടെ വിവാഹവേദി മഞ്ജുളാൽത്തറക്ക് സമീപമാക്കി. കാവീട് പരേതനായ താഴിശേരി കരുണാകരെൻറ മകൻ സനോജും കാക്കനാട് 'സിദ്ധാർഥ'യിൽ സിദ്ധാർഥെൻറ മകൾ ശാലിനിയും തമ്മിലെ വിവാഹമാണ് മഞ്ജുളാലിന് സമീപം നടന്നത്.
ഗുരുവായൂർ ക്ഷേത്ര കല്യാണ മണ്ഡപത്തിലാണ് വിവാഹം നിശ്ചയിച്ചിരുന്നത്. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ക്ഷേത്രസന്നിധിയിലെ വിവാഹങ്ങൾക്ക് വിലക്ക് വന്നു.
ഈ സാഹചര്യത്തിലാണ് മഞ്ജുളാൽത്തറക്ക് സമീപം നിന്ന് വധൂവരന്മാർ താലി ചാർത്തിയത്. മുൻ നഗരസഭ കൗൺസിലർ ടി.കെ. സ്വരാജിെൻറ സഹോദരനാണ് വരൻ സനോജ്. നഗരസഭ അധ്യക്ഷൻ എം. കൃഷ്ണദാസ് എത്തി ആശംസ നേർന്നു.

