അനധികൃത പാർക്കിങ് തടഞ്ഞ കെ.എസ്.ആർ.ടി.സി സെക്യൂരിറ്റി ജീവനക്കാരന് മർദനം
text_fieldsഗുരുവായൂര്: കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ അനധികൃതമായി പാർക്ക് ചെയ്ത കാർ മാറ്റിയിടാൻ പറഞ്ഞ കെ.എസ്.ആര്.ടി.സി സെക്യൂരിറ്റി ജീവനക്കാരന് മർദനമേറ്റു. ഗുരുവായൂര് ഡിപ്പോയിലെ സെക്യൂരിറ്റി ചുമതലയുള്ള വടക്കാഞ്ചേരി സ്വദേശി കെ. സത്യപാലിനാണ് (50) മര്ദനമേറ്റത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
സ്റ്റാൻഡിനുള്ളിലെ ശൗചാലയത്തിനടുത്ത് പാര്ക്ക് ചെയ്യുന്നത് തടഞ്ഞപ്പോൾ കാറിലെ രണ്ടുപേര് ചേർന്ന് ആക്രമിക്കുകയായിരുന്നു. കെ.എസ്.ആര്.ടി.സിയിലെ മറ്റു ജീവനക്കാരെത്തിയപ്പോഴേക്കും അക്രമികൾ കാറുമായി രക്ഷപ്പെട്ടു. നേരത്തേ കണ്ടക്ടറായിരുന്ന സത്യപാല് ആരോഗ്യപ്രശ്നങ്ങളെ തുടര്ന്ന് സെക്യൂരിറ്റിയുടെ ജോലിയിലേക്ക് താൽക്കാലികമായി മാറിയതാണ്. കാർ രജിസ്ട്രേഷൻ നമ്പർ കേന്ദ്രീകരിച്ച് ടെമ്പ്ൾ പൊലീസ് അന്വേഷണം തുടങ്ങി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

