ഗുരുവായൂരിൽ അസാധു നോട്ട് വരവ് തുടരുന്നു; ദേവസ്വത്തിൻെറ കൈവശം ഒരു കോടിയോളം
text_fieldsഗുരുവായൂർ: നോട്ട് നിരോധനം അഞ്ച് വർഷത്തോടടുക്കാറായിട്ടും ഗുരുവായൂർ ക്ഷേത്രത്തിൽ പഴയ 1000, 500 നോട്ടുകളുടെ വരവ് തുടരുന്നു. ഇത്തവണ ഭണ്ഡാരം തുറന്ന് എണ്ണിയപ്പോൾ 38,000 രൂപയുടെ അസാധു നോട്ടുകൾ ലഭിച്ചു.
1000 രൂപയുടെ 14 നോട്ടുകളും 500 രൂപയുടെ 48 നോട്ടുകളുമാണ് ലഭിച്ചത്. ലോക്ഡൗണായതിനാൽ ഏപ്രിൽ 12ന് ശേഷം ഭണ്ഡാരം എണ്ണിയത് ഇപ്പോഴായിരുന്നു. നേരത്തെ ലഭിച്ച ഒരു കോടിയോളം രൂപയുടെ അസാധു നോട്ടുകൾ ദേവസ്വത്തിെൻറ പക്കലുണ്ട്.
ഇത് എന്ത് ചെയ്യുമെന്നതിൽ ധാരണയില്ല. ഭണ്ഡാര വരവായി 4,07,61,669 രൂപയാണ് ഇത്തവണ ഉണ്ടായത്. രണ്ടുകിലോ 211.2 ഗ്രാം സ്വർണവും 44.05 കിലോ വെള്ളിയും ലഭിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

