ഗുരുവായൂരിൽ ഉദ്യോഗസ്ഥരില്ലാതെ പൊലീസ് വക ഏകാദശി വിളക്ക്
text_fieldsഏകാദശിക്ക് മുന്നോടിയായ വിളക്കാഘോഷങ്ങളുടെ ഭാഗമായ പൊലീസ് വിളക്കിന് പൊലീസ്
ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വ്യാഴാഴ്ച രാത്രി വിളക്കുകൾ തെളിക്കുന്നു
ഗുരുവായൂർ: ഉന്നത ഉദ്യോഗസ്ഥരില്ലാതെ പൊലീസ് വക ഏകാദശി വിളക്ക്. ക്ഷേത്രത്തിൽ ഏകാദശി വിളക്കിന് ഡി.ജി.പി ഉൾപ്പെടെ സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എത്തുക പതിവാണ്.
എന്നാൽ ഇത്തവണ വിളക്കിന് ഉന്നതർ ആരും എത്തിയില്ല. കോവിഡിനെ തുടർന്ന് വിളക്കാഘോഷമില്ലാതെ ചടങ്ങ് മാത്രമായാണ് ഏകാദശി വിളക്ക് നടത്തുന്നത് എന്നതിനാലാണ് ഉന്നതർ എത്താതിരുന്നത്. ഡി.ഐ.ജി സുരേന്ദ്രൻ, ജില്ല കമീഷണർ ആദിത്യ എന്നിവർ മാത്രമാണ് ഇന്നലെ ക്ഷേത്രത്തിലെത്തിയത്.
മുൻ കാലങ്ങളിൽ പൊലീസ് വിളക്കിെൻറ ദിവസം ക്ഷേത്രത്തിൽ ദർശനത്തിനും വിളക്കാഘോഷങ്ങളിൽ പങ്കെടുക്കാനുമായി രാവിലെ മുതൽ തന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ക്ഷേത്ര നഗരിയിൽ എത്തുമായിരുന്നു. ഉയർന്ന ഉദ്യോഗസ്ഥരില്ലാതെ വിളക്ക് ആദ്യമായാണ് നടക്കുന്നത്. ക്ഷേത്രത്തിൽ വെള്ളിയാഴ്ച കെ.വി. ഗോപിനാഥ് ബംഗളൂരു വകയാണ് വിളക്ക്.
ശനിയാഴ്ച ചാവക്കാട് മുൻസിഫ് കോടതി വകയാണ് വിളക്ക്. കോടതി വിളക്കിനും മുൻ കാലങ്ങളിൽ ഹൈകോടതി ജഡ്ജിമാർ ഉൾപ്പെടെയുള്ള നിരവധി ന്യായാധിപൻമാർ എത്തുക പതിവുള്ളതാണ്.

