Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightGuruvayoorchevron_right‘പാ​ലം ക​ട​ക്കാ​ന്‍’...

‘പാ​ലം ക​ട​ക്കാ​ന്‍’ മൂ​ന്ന് ക​ട​മ്പ​കൂ​ടി

text_fields
bookmark_border
guruvayoor flyover
cancel

ഗു​രു​വാ​യൂ​ര്‍: പ്ര​ഖ്യാ​പി​ച്ച​തു​പോ​ലെ ഗു​രു​വാ​യൂ​ര്‍ മേ​ല്‍പാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മേ​യി​ല്‍ ന​ട​ക്കി​ല്ല. റെ​യി​ല്‍വേ പാ​ള​ത്തി​ന് മു​ക​ളി​ല്‍ വ​രു​ന്ന സ്പാ​നു​ക​ളി​ലെ നി​ര്‍മാ​ണ​ത്തി​ന് ല​ഖ്നോ​യി​ലെ റി​സ​ര്‍ച്ച് ഡി​സൈ​ന്‍ ആ​ന്‍ഡ് സ്റ്റാ​ന്‍ഡേ​ഡ്സ് ഓ​ര്‍ഗ​നൈ​സേ​ഷ​ന്റെ (ആ​ര്‍.​ഡി.​എ​സ്.​ഒ) അ​നു​മ​തി ല​ഭി​ക്ക​ണം.

ഈ ​ഭാ​ഗ​ത്ത് സ്ഥാ​പി​ക്കാ​ൻ തൃ​ശി​നാ​പ്പി​ള്ളി​യി​ലെ വ​ര്‍ക്ക്ഷോ​പ്പി​ല്‍ നി​ര്‍മി​ക്കു​ന്ന ഗ​ര്‍ഡ​റു​ക​ള്‍ ആ​ര്‍.​ഡി.​എ​സ്.​ഒ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശോ​ധി​ക്ക​ണം. ഗ​ര്‍ഡ​റു​ക​ള്‍ യോ​ജി​പ്പി​ച്ചും അ​ഴി​ച്ചു​മാ​റ്റി​യും പ​രി​ശോ​ധ​ന ന​ട​ത്ത​ണം. ഇ​തി​ന്റെ പെ​യി​ന്റി​ങ്ങും പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ട്. ല​ഖ്നോ​യി​ല്‍ നി​ന്ന് ഉ​ദ്യോ​ഗ​സ്ഥ സം​ഘം തൃ​ശി​നാ​പ്പി​ള്ളി​യി​ലെ​ത്തി​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​ത്.

നി​ശ്ചി​ത സ​മ​യ​ത്ത് പ​ണി​ക​ള്‍ പൂ​ര്‍ത്തീ​ക​രി​ക്കു​ന്ന​തി​ല്‍ ക​രാ​റു​കാ​രാ​യ എ​സ്.​പി.​എ​ല്‍ വീ​ഴ്ച വ​രു​ത്തു​ന്ന​തി​ല്‍ അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ എ​ന്‍.​കെ. അ​ക്ബ​ര്‍ എം.​എ​ല്‍.​എ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചു.

ആ​വ​ശ്യ​മാ​യ ജോ​ലി​ക്കാ​രെ ഇ​പ്പോ​ഴും നി​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മേ​ല്‍നോ​ട്ട ചു​മ​ത​ല​യു​ള്ള റെ​യി​ല്‍ ഇ​ന്ത്യ ടെ​ക്നി​ക്ക​ല്‍ ആ​ന്‍ഡ് ഇ​ക്ക​ണോ​മി​ക് സ​ര്‍വി​സ് (റൈ​റ്റ്സ്) അ​ധി​കൃ​ത​രും എം.​എ​ല്‍.​എ​യു​ടെ അ​ഭി​പ്രാ​യ​ത്തോ​ട് യോ​ജി​ച്ചു. പാ​ള​ത്തി​ന് മു​ക​ളി​ല്‍ വ​രു​ന്ന ഭാ​ഗ​ങ്ങ​ള്‍ ഒ​ഴി​കെ​യു​ള്ള​ത് ഈ ​മാ​സം പൂ​ര്‍ത്തീ​ക​രി​ക്കാ​മെ​ന്ന് ക​രാ​റു​കാ​ര്‍ അ​റി​യി​ച്ചു.

അ​പ്രോ​ച്ച് റോ​ഡി​ന്റെ ടാ​റി​ങ് അ​ട​ക്ക​മു​ള്ള പ്ര​വൃ​ത്തി​ക​ളും പൂ​ര്‍ത്തീ​ക​രി​ക്കും. തി​രു​വെ​ങ്കി​ടം അ​ടി​പ്പാ​ത​ക്കാ​യി 10.5 സെ​ന്റോ​ളം സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് നി​ര്‍വ​ഹ​ണ ഏ​ജ​ന്‍സി​യാ​യ കെ- ​റെ​യി​ല്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ഇ​തി​ല്‍ ഒ​മ്പ​ത് സെ​ന്റ് ദേ​വ​സ്വ​ത്തി​ന്റേ​താ​ണ്. വി​ല നി​ശ്ച​യി​ച്ച് ഈ ​സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കും. എ​ന്‍.​കെ. അ​ക്ബ​ര്‍ എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​വെ​ങ്ക​ടേ​ഷ്, എ​സ്.​പി.​എ​ല്‍ മാ​നേ​ജ​ര്‍ അ​നൂ​പ്, കെ.​എ​സ്.​ഇ.​ബി എ.​ഇ.​ഇ എം. ​ബി​ജി, റൈ​റ്റ്‌​സ് ടീം ​ലീ​ഡ​ര്‍ പി. ​വെ​ങ്ക​ടേ​ഷ്, അ​മീ​ര്‍ അ​ലി, മി​ഥു​ന്‍ ജോ​സ​ഫ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:inaugurationflyoverguruvayoor
News Summary - guruvayoor flyover-the inauguration will not take place in May
Next Story