ഗുരുവായൂർ ക്ഷേത്രത്തിൽ ആനയെ പ്രതീകാത്മകമായി നടയിരുത്തി
text_fieldsഗുരുവായൂർ ക്ഷേത്രത്തിൽ ആനയെ പ്രതീകാത്മകമായി നടയിരുത്തുന്നു
ഗുരുവായൂർ: ക്ഷേത്രത്തിൽ ആനയെ പ്രതീകാത്മകമായി നടയിരുത്തി. ക്ഷേത്രത്തിലെ പാരമ്പര്യാവകാശി കുടുംബത്തിലെ മാതേമ്പാട്ട് രഘുനാഥ് നമ്പ്യാരാണ് പത്തുലക്ഷം രൂപ അടച്ച് ദേവസ്വത്തിലെ ആനയെത്തന്നെ പ്രതീകാത്മകമായി നടയിരുത്തിയത്. കൊമ്പൻ ബലറാമിനെയാണ് ക്ഷേത്രം കൊടിമരച്ചുവട്ടിൽ നടന്ന നടയിരുത്തൽ ചടങ്ങിൽ നിർത്തിയത്.
ഓതിക്കൻ മുന്നൂലം ഭവൻ നമ്പൂതിരി ആനക്ക് കളഭം ചാർത്തി. രഘുനാഥിെൻറ മാതാവ് മഹിളാമണിയമ്മ ചടങ്ങിൽ സന്നിഹിതയായി. രഘുനാഥ് നമ്പ്യാർ ഇതിനു മുമ്പും ആനയെ പ്രതീകാത്മകമായി നടയിരുത്തിയിട്ടുണ്ട്.ഗുരുവായൂർ ക്ഷേത്രത്തിൽ ആനകളെ നടയിരുത്തുമ്പോൾ തോട്ടിയും കോലും ഏറ്റുവാങ്ങാൻ പാരമ്പര്യമായി അവകാശമുള്ളവരാണ് മാതേമ്പാട്ട് കുടുംബം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

